Festival Day | പെരുന്നാള്‍ ദിനത്തില്‍ പ്രധാനധ്യാപകര്‍ക്ക് ജോലി നല്‍കിയ ഉത്തരവ് പിന്‍വലിച്ചു
പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാനാധ്യാപകര്‍ക്കാണ് പെരുന്നാള്‍ ദിനത്തിലും ജോലിവെച്ചത്.
16, 17 തീയതികള്‍ക്ക് പകരം മറ്റ് 2 ദിവസം അനുവദിച്ചാണ് പുതിയ ഉത്തരവ്.
16ന് ഞായറാഴ്ച കാസര്‍കോട്, കോട്ടയം, തൃശൂര്‍ ജില്ലകളിലുള്ളവര്‍ക്ക് ജോലി നല്‍കിയിരുന്നു.
തിരുവനന്തപുരം: (KasargodVartha) ഇബ്രാഹിം നബി(അ)യുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമായി ലോകമെങ്ങുമുള്ള മുസ്ലീം വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങുമ്പോള്‍, അന്നേ ദിവസം സര്‍കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകര്‍ക്ക് ജോലി നല്‍കിയ നടപടി വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. അധ്യാപക സംഘടനകള്‍ പ്രതിഷേധം അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്.
തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്ഥിരീകരിക്കാനായി നിശ്ചയിച്ച 16, 17 തീയതികള്‍ക്ക് പകരം മറ്റ് രണ്ട് ദിവസം അനുവദിച്ചാണ് പുതിയ ഉത്തരവ്. 16ാം തീയതി ജോലി എടുക്കാന്‍ കഴിയാത്തവര്‍ക്ക് 18നും, പെരുന്നാള്‍ ദിനമായ 17ന് ജോലിക്ക് വരാന്‍ കഴിയാത്തവര്‍ക്ക് 19ാം തീയതിയും ജോലി എടുക്കാമെന്നാണ് പുതിയ ഉത്തരവ്.
പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാനാധ്യാപകര്‍ക്കാണ് പെരുന്നാള്‍ ദിനത്തിലും ജോലിക്ക് വെച്ചത്. 16ന് ഞായറാഴ്ച കാസര്‍കോട്, കോട്ടയം, തൃശൂര്‍ ജില്ലകളിലുള്ളവര്‍ക്ക് ജോലി നല്‍കിയിരുന്നു.