Found Dead | വാടക ക്വാര്‍ടേഴ്സില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി
* നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
മടിക്കൈ: (KasaragodVartha) ചാളക്കടവിൽ വാടക ക്വാര്‍ടേഴ്സില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ചാളക്കടവിലെ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 28നാണ് യുവതി ഇവിടെ മുറിയെടുത്തതെന്നാണ് ഉടമ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സ്വദേശിനിയെന്നാണ് ഇവര്‍ പരിചയപ്പെടുത്തിയത്. ക്വാര്‍ടേഴ്സ് ഉടമക്ക് ഇവരുടെ പേരോ മറ്റ് വിവരങ്ങളോ അറിയില്ല. രണ്ടുദിവസം കഴിഞ്ഞ് ആധാര്‍കാര്‍ഡും മറ്റും എത്തിക്കുമെന്നാണ് പറഞ്ഞതെന്ന് ഉടമയുടെ മകന്‍ പൊലീസിന് മൊഴി നൽകി..
ശനിയാഴ്ച രാവിലെ മുറിയിൽ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികള്‍ എത്തിയപ്പോഴാണ് കസേരയില്‍ സ്ത്രീയെ മരിച്ചുകിടക്കുന്നതായി കണ്ടത്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. മരിച്ച യുവതി ആരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.