Found Dead | ക്രികറ്റ് താരത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി
ഉറങ്ങാന്‍ കിടന്ന യുവാവിന് രാത്രി 11.30 മണിയോടെ ഫോണ്‍ കോൾ വന്നിരുന്നതായി ബന്ധുക്കൾ പറയുന്നു
കുമ്പള: (KasaragodVartha) ക്രികറ്റ് താരത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള നായ്ക്കാപ്പിലെ വെങ്കിടേഷ് - ജയന്തി ദമ്പതികളുടെ മകന്‍ മഞ്ജുനാഥ് നായക് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന യുവാവിന് രാത്രി 11.30 മണിയോടെ ഫോണ്‍ കോൾ വന്നിരുന്നതായി ബന്ധുക്കൾ പറയുന്നു.
ഫോണില്‍ സംസാരിച്ചു കൊണ്ടു തന്നെ വീടിന് പുറത്തേക്ക് പോയ യുവാവ് പിന്നീട് മടങ്ങി വന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാർ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ശനിയാഴ്ച പുലര്‍ച്ചെ വീടിന് സമീപത്തെ മരക്കൊമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥത്തെത്തി അന്വേഷണം ആരംഭിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. മഞ്ജുനാഥിന്റെ ഫോണിലേക്ക് ആരാണ് വിളിച്ചതെന്ന് കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ആരെങ്കിലും വിളിച്ച് ഭീഷണിപ്പെടുത്തിയതാണോ മരണകാരണമെന്ന് പരിശോധിക്കുന്നുണ്ട്. ഏക സഹോദരന്‍ അഭിഷേക്.