MLC polls | കർണാടകയിൽ കോൺഗ്രസും ബിജെപിയും എംഎൽസി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മുഖ്യമന്ത്രിയുടെ മകനും ഉപരിസഭയിലേക്ക്
Updated: Jun 3, 2024, 11:25 IST
മുൻ മന്ത്രിയും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സി ടി രവിയും പട്ടികയിൽ
ബെംഗ്ളുറു: (KasaragodVartha) ഈ മാസം 13ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎൽസി) തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ്, ബിജെപി പാർട്ടികൾ പ്രഖ്യാപിച്ചു. ഈ മാസം 17ന് കാലാവധി കഴിയുന്ന 11 അംഗങ്ങൾക്ക് പകരമാണ് തെരഞ്ഞെടുപ്പ്.
മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര സിദ്ധാരാമയ്യ, ശാസ്ത്ര -സാങ്കേതിക മന്ത്രി എൻ ബൊസെരാജു, വസന്ത് കുമാർ, കെ ഗോവിന്ദ രാജ്, ഐവൻ ഡിസൂസ, ബിൽകീസ് ബാനു, ജഗ്ദേവ് ഗുത്തേദാർ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ.
മുൻ മന്ത്രിയും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സി ടി രവി, എൻ രവികുമാർ, മുൻ ബസവകല്യാൺ എംഎൽഎ എം ജി മൂലെ എന്നിവരാണ് ബിജെപി സ്ഥാനാർഥികൾ.