Found Dead | ബസ് കൻഡക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി
Updated: Apr 23, 2024, 21:44 IST
* മൃതദേഹം കണ്ടെത്തിയത് വീട്ടിനടുത്തുള്ള പറമ്പില്‍
കാസര്‍കോട്: ((KasaragodVartha) മുള്ളേരിയ കുമ്പള - റൂടിലോടുന്ന ബസിന്റെ കൻഡക്ടറെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. സീതാംഗോളി പള്ളത്തടുക്കയിലെ ബാബു ഭണ്ഡാരി - സീതാ ദമ്പതികളുടെ മകൻ ടി ദിനേശ് (53) ആണ് മരിച്ചത്.
രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ്, പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിനടുത്തുള്ള പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസെത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ഭാര്യ: ജലജ. മക്കള്‍: ക്ഷമ, പൂജാലക്ഷ്മി, ശ്രീജിത്ത്, സഹോദരങ്ങള്‍: ജയചന്ദ്ര, ഗീത, അവിനാശ്.