city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criticism | 'പിണറായി സര്‍ക്കാരിന്റേത് മോശം ഭരണം', യുഡിഎഫിന് പ്രതിപക്ഷമാകാൻ അര്‍ഹതയില്ലെന്ന് തെളിഞ്ഞുവെന്നും രവീശ തന്ത്രി കുണ്ടാര്‍; കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി ബിജെപി

BJP Alleges Pinarayi Vijayan Government is Kerala's Worst
Photo: Arranged
● 'വികസനമുരടിപ്പും അഴിമതിയുമാണ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങൾ'
● 'ഇടത് - വലത് മുന്നണികളുടെ അഡ്ജസ്റ്റ്മന്റ് തുടരുകയാണ്'
● 'അനുകൂലസാഹചര്യങ്ങളുണ്ടായിട്ടും കേരളം പിന്നാക്കം നില്‍ക്കുകയാണ്'

കാസർകോട്: (KasargodVartha) പിണറായി സര്‍ക്കാരിന്റേത് കേരളം കണ്ടതില്‍ ഏറ്റവും മോശം ഭരണമെന്നും വികസനമുരടിപ്പും അഴിമതിയുമാണ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെന്നും ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ ആരോപിച്ചു. സർക്കാരിനെതിരെ ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് മുന്നണിക്ക് കേരളത്തിന്റെ പ്രതിപക്ഷമാകാന്‍ അര്‍ഹതയില്ലെന്ന് തെളിഞ്ഞു. എല്ലാ വിഷയങ്ങളിലും ഇടത് - വലത് മുന്നണികളുടെ അഡ്ജസ്റ്റ്മന്റ് തുടരുകയാണ്. എല്ലാ അനുകൂലസാഹചര്യങ്ങളുണ്ടായിട്ടും കേരളം പിന്നാക്കം നില്‍ക്കുകയാണ്. 

ഖജനാവ് കാലിയായത് കൊണ്ട് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നെങ്കിലും സര്‍ക്കാരിന്റെ അനാവശ്യ ചെലവുകള്‍ക്കും മന്ത്രിമാരുടെ ആഢംബരത്തിനും യാതൊരു കുറവുമില്ലെന്നും ഇതിനെതിരെ ബിജെപി വരുംനാളുകളില്‍ വലിയ ജനകീയ പ്രതിഷേപരിപാടികള്‍ സംഘടിപ്പിക്കുമെന്നും രവീശ തന്ത്രി കുണ്ടാര്‍ കൂട്ടിച്ചേർത്തു.

ബിജെപി സംസ്ഥാന സമിതിയംഗം സതീഷ് ചന്ദ്ര ഭണ്ഡാരി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍ സ്വാഗതവും വിജയ റൈ നന്ദിയും പറഞ്ഞു. ബിസി റോഡ് ജംക്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ജില്ലാ കലക്‌ട്രേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. 

ദേശീയ സമിതി അംഗം പ്രമീള സി നായക്, സംസ്ഥാന സമിതി അംഗം സവിത ടീച്ചർ, കൗൺസിൽ അംഗം എൻ സതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരം, സെക്രട്ടറിമാരായ മനുലാൽ മേലത്ത്, എൻ. മധു, മണ്ഡലം പ്രസിഡൻ്റുമാരായ ടി.വി. ഷിബിൻ, പ്രമീളമജൽ, ആദർശ് മഞ്ചേശ്വരം എന്നിവർ നേതൃത്വം നൽകി

#PinarayiVijayan #KeralaPolitics #BJPProtest #Corruption #Underdevelopment #KeralaNews

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia