Award | പാഴ്‌വസ്തുക്കൾ കൊണ്ട് കരകൗശല വസ്തു നിർമാണം മുതൽ അഭിനയം വരെ; ദേശീയ പുരസ്കാര നിറവിൽ ധന ലക്ഷ്‌മി
Updated: May 16, 2024, 17:01 IST
ദേശീയ ചെയർമാൻ ബി എസ് ബാലചന്ദ്രൻ സമ്മാനിച്ചു.
കാസർകോട്: (KasaragodVartha) കുട്ടമ്മത്ത് ഹയർ സെകൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ ധനലക്ഷ്മി സി ബിനോയിക്ക് ദേശീയ പുരസ്കാരം. വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്ക് നൽകുന്ന ഭാരത് സേവക് സമാജ് പുരസ്‌കാരമാണ് ലഭിച്ചത്.
ചിത്ര രചന, പാഴ്‌വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമിക്കൽ, ആഭരണ നിർമാണം, സിനിമ, സീരിയൽ അഭിനയം, മാജിക്, ഫോടോ ഗ്രാഫി തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് ധനലക്ഷ്മിയെ പുരസ്കാരത്തിന് അർഹയാക്കിയത്.
ചെറുവത്തൂർ വലിയപൊയിൽ സ്വദേശിയായ ബിനോയ് - സജ്ന ബിനോയ് ദമ്പതികളുടെ മകളാണ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധന ലക്ഷ്മിക്ക് ബി എസ് എസ് ദേശീയ ചെയർമാൻ ബി എസ് ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.