city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fenugreek Water | ഇതിനെ നിസാരമാക്കരുത്; രാവിലെ വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാല്‍ ശരീരത്തിന് ലഭിക്കുന്നത് അത്ഭുതകരമായ മാറ്റങ്ങള്‍

കൊച്ചി: (KasargodVartha) ഉലുവ എല്ലാവര്‍ക്കും സുപരിചിതമായ ഒരു ഭക്ഷ്യവസ്തുവാണ്. ഭക്ഷണങ്ങള്‍ക്ക് രസക്കൂട്ടായി ഈ സുഗന്ധവ്യഞ്ജനം ഉപയോഗിക്കുന്നു. ഉലുവയെ സുഗന്ധവ്യഞ്ജനം എന്നുമാത്രം പറഞ്ഞ് അങ്ങനെ നിസാരമാക്കരുത്. ആരോഗ്യ സംരക്ഷണത്തില്‍ ഉലുവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോഗ്യത്തിന് വേണ്ടുന്ന വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ് ഉലുവ.

മാത്രമല്ല, ആന്റിഓക്‌സിഡന്റുകളും ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് വളരെയധികം ഗുണംചെയ്യുന്നു. ചര്‍മത്തിനും മുടിക്കും അടക്കം ഉലുവ ഏറെ ഗുണം നല്‍കുന്നു. രാവിലെ വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാല്‍ ശരീരത്തിന് അത്ഭുതകരമായ പല മാറ്റങ്ങളും ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പഴമക്കാര്‍ നെഞ്ചെരിച്ചിലിനും മറ്റും ഉലുവ വറുത്ത് വെള്ളം കുടിക്കുന്നത് ഇതിന്റെ ഗുണങ്ങളൊക്കെ തിരിച്ചറിഞ്ഞ് തന്നെയാണ്. ഉലുവ ഏതൊക്കെ രീതിയില്‍ നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു എന്ന് നോക്കാം.

Fenugreek Water | ഇതിനെ നിസാരമാക്കരുത്; രാവിലെ വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാല്‍ ശരീരത്തിന് ലഭിക്കുന്നത് അത്ഭുതകരമായ മാറ്റങ്ങള്‍

*പ്രമേഹത്തിന് നല്ലൊരു പരിഹാരം

പ്രമേഹരോഗികള്‍ക്ക് മികച്ച പരിഹാരമാണ് ഉലുവ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഉലുവ സഹായിക്കുന്നു. ഉലുവയിലെ അമിനോ ആസിഡ് സംയുക്തങ്ങള്‍ പാന്‍ക്രിയാസില്‍ ഇന്‍സുലിന്‍ സ്രവണം വര്‍ധിപ്പിക്കുകയും, ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

*കിഡ്നി സ്റ്റോണ്‍ തടയുന്നു

ഉലുവ കഴിക്കുന്നത് വഴി വൃക്കയിലെ കല്ലുകളെ നീക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

*മുലപ്പാല്‍ വര്‍ധിപ്പിക്കുന്നു

ഉലുവ കഴിക്കുന്നത് മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് നല്ലതാണ്. മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ഉലുവയ്ക്ക് വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളും ഉണ്ട്. നെഞ്ചെരിച്ചില്‍ മാറ്റാനും ഇത് ഉപകരിക്കുന്നു.

*അമിതവണ്ണം കുറയ്ക്കുന്നു

ഉലുവ വെള്ളം കുടിക്കുന്നത് വഴി വിശപ്പിനെ ശമിപ്പിക്കുന്നു. ഉലുവയില്‍ അടങ്ങിയ ഫൈബര്‍ ആണ് ഇതിന് സഹായിക്കുന്നത്. ഇത് വഴി അമിതഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വയര്‍ നിറഞ്ഞതായി തോന്നുമ്പോള്‍ ശരീരത്തില്‍ അമിതമായി കലോറി കയറുന്നില്ല. മാത്രമല്ല, അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കണമെന്നും തോന്നില്ല. ഇതെല്ലാം വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു.

*ചര്‍മ സംരക്ഷണത്തിന് സഹായിക്കുന്നു


ഉലുവ വെള്ളം ചര്‍മ സംരക്ഷണത്തിന് സഹായിക്കുന്നു. ദഹന വ്യവസ്ഥയില്‍ ഉലുവ വളരെയധികം പങ്കുവഹിക്കുന്നു. ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെയും ഇവ നീക്കം ചെയ്യുന്നു. മുഖക്കുരു, കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവ തടയുന്നതിനും ഉലുവ കഴിക്കുന്നത് ഗുണം ചെയ്യുന്നു.

*മുടി വളര്‍ചയ്ക്ക് സഹായിക്കുന്നു

മുടിയുടെ വളര്‍ചയ്ക്ക് സഹായിക്കുന്ന പോഷകങ്ങള്‍ ഉലുവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനായി മാസ്‌കുകള്‍ തയാറാക്കി മുടിക്ക് പുരട്ടുന്നതിന് പുറമേ ഉലുവ വെള്ളം കുടിക്കാവുന്നതാണ്. ദിവസവും ഉലുവ വെള്ളം കഴിക്കുന്നത് മുടിയുടെ വളര്‍ചയെ സഹായിക്കുന്നതിനൊപ്പം താരന്‍, മുടിയുടെ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.

*ശരീരത്തെ വിഷമുക്തമാക്കുന്നു

ഉലുവ വെള്ളം ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും മലശോധനം സുഗമമാക്കുകയും ചെയ്യുന്നു. ദഹന പ്രശ്‌നങ്ങള്‍ സുഗമമാക്കാന്‍ ഇത് സഹായിക്കുന്നു. അതുവഴി മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങള്‍, ദഹനക്കേട് എന്നിവ തടയുന്നു.

*ഉലുവ വെള്ളം തയാറാക്കുന്നത്

ഒരു ചട്ടിയില്‍ അല്‍പം ഉലുവ ഇട്ട് വറുക്കുക. ഇത് ഒരു ബ്ലെന്‍ഡറില്‍ കലര്‍ത്തി നല്ല പൊടിയാക്കി മാറ്റുക. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ 1 ടീസ്പൂണ്‍ ഉലുവ പൊടി ചേര്‍ത്ത് ഇളക്കുക. ഉലുവ വെള്ളം തയാര്‍. മികച്ച ഫലങ്ങള്‍ക്കായി രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്.

Keywords: Benefits Of Consuming Fenugreek (Methi) Water, Kochi, News, Fenugreek Water, Benefits, Health Tips, Health, Study, Kidney Stone, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia