Found Dead | ഓടോറിക്ഷ ഡ്രൈവർ വീടിന് സമീപത്തെ വിറകുപുരയിൽ മരിച്ച നിലയിൽ
May 18, 2024, 13:05 IST
* ബീംബുങ്കാൽ അമ്മങ്കോട് തായത്ത് വീട്ടിലെ സി കെ പ്രശാന്ത് ആണ് മരിച്ചത്.
ബേഡഡുക്ക: (KasaragodVartha) ഓടോറിക്ഷ ഡ്രൈവറെ വീടിന് സമീപത്തെ വിറകുപുരയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബീംബുങ്കാൽ അമ്മങ്കോട് തായത്ത് വീട്ടിലെ സി കെ ഗോപാലൻ - പരേതയായ കല്യാണി ദമ്പതികളുടെ മകൻ സി കെ പ്രശാന്ത് (40) ആണ് മരിച്ചത്.
വെള്ളിയാഴ്ച സന്ധ്യയ്ക്ക് 6.30 മണിയോടെ വീടിന്റെ പിറകുവശത്തുള്ള വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. അവിവാഹിതനാണ് മരിച്ച പ്രശാന്ത്. പ്രമോദ്, വിനോദ് എന്നിവർ സഹോദരങ്ങളാണ്. പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.