Accident | മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു
* കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തുകുടങ്ങിയവരെ പുറത്തെടുത്തത്.
മഞ്ചേശ്വരം: (KasargodVartha) കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം പുതുമനയിലെ പി ശിവകുമാര്‍ (54), മക്കളായ ശരത് എസ് മേനോൻ (23), സൗരവ് എസ് മേനോൻ (15) എന്നിവരാണ് മരിച്ചത്. കാസര്‍കോട് നിന്നും മംഗ്ളൂറിലേക്ക് പോകുകയായിരുന്ന ആംബുലന്‍സും എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം.
അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയായ ഉഷ, ശിവദാസ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കുണ്ട്. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അപകടസ്ഥലം ഫയര്‍ഫോഴ്‌സ് വെളളമൊഴിച്ച് വൃത്തിയാക്കി. കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തുകുടങ്ങിയവരെ പുറത്തെടുത്തത്.
മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് 3 പേരുടെ മരണത്തിനിടയാക്കിയ അപകടം pic.twitter.com/mLc9WztBi4
— Kasargod Vartha (@KasargodVartha) May 7, 2024
തിങ്കളാഴ്ച ചട്ടഞ്ചാലിലുണ്ടായ വാഹനാപാകടത്തില്‍ പരിക്കേറ്റ ഉഷയെ കാസര്‍കോട്ടെ ആശുപത്രിയില്‍ നിന്നും മംഗളുരുവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.