Train Accident | വന്ദേ ഭാരത് ട്രെയിൻ ഇടിച്ച് 22കാരിയായ യുവതി മരിച്ചു
Updated: Apr 22, 2024, 16:37 IST
* നീലേശ്വരം കറുത്ത ഗേറ്റിന് സമീപമാണ് അപടത്തിൽ പെട്ടത്
നീലേശ്വരം: (KasargodVartha) വന്ദേ ഭാരത് ട്രെയിൻ ഇടിച്ച് 22കാരിയായ യുവതി മരിച്ചു. പയ്യന്നൂർ മാതമംഗലം എരമം സ്വദേശിയായ നന്ദനയാണ് മരിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിൻ തട്ടിയാണ് യുവതി മരിച്ചത്.
യുവതി നീലേശ്വരത്തിന് സമീപത്തെ കോളജിൽ വിദ്യാർഥിനിയാണെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. നീലേശ്വരം കറുത്ത ഗേറ്റിന് സമീപമാണ് അപടത്തിൽ പെട്ടത്. വന്ദേ ഭാരത് ട്രെയിനിന്റെ ലോകോപൈലറ്റ് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.