Eloped | 'സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം 22 കാരി ഒളിച്ചോടി'
Updated: May 21, 2024, 17:06 IST
* ജോലി അന്വേഷിച്ച് വീട്ടിൽ നിന്നും നീലേശ്വരത്തേക്ക് പോയ യുവതി പിന്നീട് വന്നില്ല
വെള്ളരിക്കുണ്ട്: (KasaragodVartha) സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം യുവതി ഒളിച്ചോടിയതായി പരാതി. വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ 22കാരിയാണ് വീടുവിട്ടത്. കൊല്ലം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി പോയിരിക്കുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ 10.45 മണിയോടെ ജോലി അന്വേഷിച്ച് വീട്ടിൽ നിന്നും നീലേശ്വരത്തേക്ക് പോയ യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഊർജിത അന്വേഷണം നടത്തിയിരുന്നു. കമിതാക്കളെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി.