Accident | മിനി ബസ് മതിലിലേക്ക് പാഞ്ഞുകയറി 16 പേര്‍ക്ക് പരുക്ക്; അപകടത്തിൽപ്പെട്ടത് കാറ്ററിംഗ് സർവീസിന് പോവുകയായിരുന്നവര്‍
* വീട്ടുമതിലും തൊട്ടടുത്ത കടയുടെ മതിലും തകര്‍ത്താണ് ബസ് നിന്നത്
കാഞ്ഞങ്ങാട്: ( KasaragodVartha) മിനി ബസ് മതിലിലേക്ക് പാഞ്ഞുകയറി 16 പേര്‍ക്ക് പരുക്കേറ്റു. കെ എസ് ടി പി റോഡിൽ ചിത്താരി ചാമുണ്ഡിക്കുന്നിൽ തിങ്കളാഴ്ച പുലർച്ചെ 6.30 മണിയോടെയായിരുന്നു അപകടം. ചാമുണ്ഡിക്കുന്നിലെ അബ്ദുർ റഹ്‌മാൻ എന്നയാളുടെ വീട്ടുമതിലും തൊട്ടടുത്ത കടയുടെ മതിലും തകര്‍ത്താണ് ബസ് നിന്നത്.
മലപ്പുറത്ത് നിന്നും മംഗ്ളൂറിലെ ചടങ്ങിൽ കാറ്ററിംഗ് സർവീസിനായി പോവുകയായിരുന്നവര്‍ സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. സിനാന്‍ (17), നിയാസ് (17), അശ്മില്‍ (16), അസീസ് (42), സിദ്ദീഖ് (40), സാബിത് (42), ശൈജല്‍ (42), ഹസൈന്‍ (62), ഖമറുദ്ദീന്‍ (42), മുഹമ്മദ് മുന്ന (20), മുഹമ്മദ് അസ്ലം (20), അശ്റഫ് (44), അമല്‍ (20), ഫാബിയാസ് (22), അമാദ് സിദാന്‍ (20), ആദില്‍ നിശാന്‍ (14), ഫാബിത്താസ് (22) അഹ്‌മദ് സിദാൻ (20) എന്നിവരെ പരുക്കുകളോടെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവിംഗ് സീറ്റിൽ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി നാട്ടുകാരാണ് പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിയതായിരിക്കാം അപകടത്തിന് ഇടയാക്കിയതെന്നാണ് സംശയിക്കുന്നത്.