city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദേശീയ സെമിനാര്‍ : എട്ട് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ സമഗ്ര പുനരധിവാസവുമായി ബന്ധപ്പെട്ട് കാസര്‍കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ എട്ട് പ്രബന്ധങ്ങളെ അധികരിച്ച് വിശദമായ ചര്‍ച്ച നടക്കും. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശദമാക്കുന്ന പ്രഖ്യാപനവുമുണ്ടാകും. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച ഭാവി പദ്ധതികള്‍, കൃഷി പുനരുജ്ജീവനം, ദുരിത ബാധിതരെ നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ രൂപീകരണം, സാമൂഹ്യ ക്ഷേമ പദ്ധതികള്‍, സാമൂഹ്യ പ്രശ്‌നങ്ങള്‍, പാരിസ്ഥിതിക പുനസ്ഥാപനം, എന്‍ഡോസള്‍ഫാന്‍ സെല്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതുള്‍പ്പെടെയുള്ള സാങ്കേതിക വിഷയങ്ങള്‍, ലിംഗ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളിലാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക.

ഓരോ പ്രബന്ധങ്ങളെയും കുറിച്ച് സെമിനാറിലെ പ്രതിനിധികള്‍ വിശദമായി ചര്‍ച്ച നടത്തി ഭാവി പ്രവര്‍ത്തനത്തിനുള്ള രൂപരേഖ തയ്യാറാക്കും. സെമിനാറിനൊടുവില്‍ ഇത് ഭാവി പദ്ധതിയായി പ്രഖ്യാപിക്കും.
തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളാണ് ജൂലൈ രണ്ടാംവാരം നടക്കുന്ന ദ്വിദിന ദേശീയ സെമിനാറില്‍ പങ്കെടുക്കുക. കാസര്‍കോട് ഗവണ്‍മെന്റ് കോളേജാണ് സെമിനാറിന്റെ വേദി. ഉദ്ഘാടന സമാപന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയവരെ പങ്കെടുപ്പിക്കും. ഡല്‍ഹി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റ് ഡയറക്ടര്‍ സുനിതാ നാരായണ്‍ ഉള്‍പ്പെടെ ദേശീയ, അന്തര്‍ദേശീയ രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രമുഖരും സെമിനാറിനെത്തും. ജില്ലാ പഞ്ചായത്തും, എന്‍.പി.ആര്‍.പി.ഡിയും ചേര്‍ന്നാണ് സെമിനാര്‍ ഒരുക്കുന്നത്.
ദേശീയ സെമിനാര്‍ ചരിത്രസംഭവമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് കാസര്‍കോട്ട് തുടക്കമായി. കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസില്‍ നടന്ന സംഘാടകസമിതി യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സമിതി ചെയര്‍മാന്‍ പി.കരുണാകരന്‍ എം.പി, എം.എല്‍.എ മാരായ കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), കെ.കുഞ്ഞിരാമന്‍ (ഉദുമ), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, സബ് കളക്ടര്‍ പി.ബാലകിരണ്‍, ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ബാബു, എന്‍.പി.ആര്‍.പി.ഡി കോര്‍ഡിനേറ്റര്‍ എസ്.നസീം തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Endosulfan, National seminar, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia