National Anthem | ഭാരത് ജോഡോ യാത്രയുടെ പരിപാടിയിൽ ദേശീയ ഗാനത്തിന് പകരം മുഴങ്ങിയത് മറ്റൊരു ഗാനം; നിർത്തിച്ച് രാഹുൽ ഗാന്ധി; വീഡിയോ വൈറൽ
മുംബൈ: (www.kasaragodvartha.com) മഹാരാഷ്ട്രയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പരിപാടിയിൽ ദേശീയ ഗാനത്തിന് പകരം കുറച്ച് നേരം മറ്റൊരു ഗാനം പ്ലേ ചെയ്തതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണ് സംഭവം നടന്നത്.
വാഷിമിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനൊടുവിൽ ദേശീയ ഗാനം ആലപിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ശേഷം രാഹുൽ ഗാന്ധിയും മൈകിലൂടെ ദേശീയ ഗാനം ആലപിക്കുന്നതായി അറിയിക്കുകയും നേതാക്കളും പ്രവർത്തകരും അതിനായി നിൽക്കുകയും ചെയ്തു. അതിനിടയിലാണ് അബദ്ധത്തിൽ മറ്റൊരു ഗാനം മുഴങ്ങിയത്. തുടർന്ന് രാഹുൽ ഗാന്ധി നേതാക്കളോട് ആംഗ്യം കാട്ടി സംഗീതം നിർത്താൻ പറയുന്നത് വീഡിയോയിൽ കാണാം. തുടർന്ന് വേദിയിൽ ജനഗണമന മുഴങ്ങാൻ തുടങ്ങി.
Start you day with this video. 😂 pic.twitter.com/3dVQZlXA4U
— Facts (@BefittingFacts) November 17, 2022
വീഡിയോ വൈറലായതോടെ ബിജെപി നേതാക്കൾ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ച് രംഗത്തെത്തി. 'പപ്പു കാ കോമഡി സർകസ്' എന്നായിരുന്നു മഹാരാഷ്ട്ര ബിജെപി നേതാവ് നിതേഷ് റാണെ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് ട്വീറ്റ് ചെയ്തത്. തമിഴ്‌നാട് ബിജെപി നേതാവ് അമർ പ്രസാദ് റെഡ്ഡിയും ഇതേ വീഡിയോ പങ്കുവെച്ച് 'രാഹുൽ ഗാന്ധി, ഇതെന്താണ്?', എന്ന് ചോദിച്ചു. എന്നാൽ ഇതിനെകുറിച്ച് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Which country's national song @RahulGandhi? pic.twitter.com/LVFOS0lEWb
— INFERNO (@SmokingLiberals) November 16, 2022
Keywords: National,news,Top-Headlines,Latest-News,Politics,Political party,Rahul_Gandhi,Video, Wrong National Anthem Played at an event of Rahul Gandhi's Bharat Jodo Yatra.