പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗീക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ല: ഹൈക്കോടതി
Jul 28, 2017, 10:05 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 28.07.2017) പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗീക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പെടുകയും പിന്നീട് ബന്ധം തകരുമ്പോള്‍ പീഡിപ്പിച്ചുവെന്ന രീതിയില്‍ പരാതി നല്‍കുകയും ചെയ്യുന്നത് ശരിയല്ല.
ഭര്‍ത്താവിനെതിരെ 29 കാരി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് കോടതി വാദം ഉയര്‍ത്തിയത്.
വിവാഹിതരാകുന്നതിനു മുമ്പ് പീഡപ്പിച്ചുവെന്ന് കാണിച്ചാണ് യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ചില കാരണങ്ങളാല്‍ ബന്ധം തകര്‍ന്നപ്പോള്‍ വ്യക്തിശെവരാഗ്യം തീര്‍ക്കാന്‍ യുവതി നിയമത്തെ ആയുധമാക്കിയെന്നും ജസ്റ്റിസ് പ്രതിഭാ റാണി നിരീക്ഷിച്ചു.
Keywords: New Delhi, National, High-Court, Top-Headlines, Women Term Consensual Acts As Rape After Break-Up: Delhi High Court