city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Karnataka Govt | 'ഇസ്ലാമിക രാജ്യങ്ങളിലെ സ്ത്രീകള്‍ ഹിജാബിനെതിരെ പ്രതിഷേധിക്കുന്നു'; അനിവാര്യമായ മതാചാരമല്ലെന്ന് കര്‍ണാടക സര്‍കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഹിജാബ് അനിവാര്യമായ മത ആചാരമല്ലെന്നും ഭരണഘടനാപരമായി ഇസ്ലാമിക രാജ്യങ്ങളിലെ സ്ത്രീകള്‍ ഇതിനെതിരെ പ്രതിഷേധിക്കുന്നുവെന്നും കര്‍ണാടക സര്‍കാര്‍ സുപ്രീം കോടതില്‍ വാദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ട് കര്‍ണാടക ഹൈകോടതി പുറപ്പെടുവിച്ച വിധിയെ ന്യായീകരിച്ച് കൊണ്ടാണ് കര്‍ണാടക സര്‍കാര്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
          
Karnataka Govt | 'ഇസ്ലാമിക രാജ്യങ്ങളിലെ സ്ത്രീകള്‍ ഹിജാബിനെതിരെ പ്രതിഷേധിക്കുന്നു'; അനിവാര്യമായ മതാചാരമല്ലെന്ന് കര്‍ണാടക സര്‍കാര്‍ സുപ്രീം കോടതിയില്‍

'ഭരണഘടനാപരമായി ഇസ്ലാമിക സ്വഭാവമുള്ള രാജ്യങ്ങളുണ്ട്, അവിടെയും സ്ത്രീകള്‍ ഹിജാബിനെതിരെ പ്രതിഷേധിക്കുന്നു', കര്‍ണാടക സര്‍കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
ഏത് രാജ്യത്തെയാണ് പരാമര്‍ശിക്കുന്നതെന്ന് കോടതി ചോദിച്ചപ്പോള്‍ ഇറാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതുകൊണ്ട് ഹിജാബ് അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്നും ഖുര്‍ആനിലെ ഒരു വാചകത്തില്‍ അത് അത്യന്താപേക്ഷിതമല്ലെന്ന് പറയുന്നുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ വാദങ്ങളെ പിന്തുണയ്ക്കുന്നതിനായി യൂറോപ്യന്‍ കോടതികളില്‍ നിന്നുള്ള വിധികളും സോളിസിറ്റര്‍ ജനറല്‍ ഉദ്ധരിച്ചു. സംസ്ഥാന സര്‍കാര്‍ പാസാക്കിയ സര്‍കാര്‍ ഉത്തരവ് സ്ഥാപനങ്ങള്‍ക്കുള്ളതാണെന്നും മത നിഷ്പക്ഷതയോടെയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. 'സര്‍കാരിന്റെ ഉത്തരവ് ലിംഗഭേദമില്ലാതെയാണ്. ഒരു സമൂഹം ഒരു പ്രത്യേക വസ്ത്രം ധരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നല്ല. എല്ലാ വിദ്യാര്‍ഥികളും നിര്‍ദേശിച്ചിരിക്കുന്ന യൂണിഫോം ധരിക്കേണ്ടതുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ ഹിജാബ് പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യയ്ക്ക് പങ്കുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 2004 മുതല്‍ ആരും ഹിജാബ് ധരിച്ചിരുന്നില്ല, പെട്ടെന്ന് 2021 ഡിസംബറില്‍ അത് ആരംഭിച്ചുവെന്ന് മേത്ത പറഞ്ഞു. 2022 ല്‍, ഹിജാബ് ധരിക്കാന്‍ തുടങ്ങുന്നതിനായി സോഷ്യല്‍ മീഡിയയില്‍ പിഎഫ്‌ഐ ക്യാംപയിന്‍ ആരംഭിച്ചു. ഇത് ചില വിദ്യാര്‍ഥികള്‍ സ്വന്തം നിലയില്‍ തുടങ്ങിയതല്ല, വിദ്യാര്‍ഥികള്‍ വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു, വിദ്യാര്‍ത്ഥികള്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു', അദ്ദേഹം വ്യക്തമാക്കി.

പൊതുസ്ഥലത്ത് പര്‍ദ ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ നിന്നുള്ളത് ഉള്‍പ്പെടെ മൂന്ന് വിധിന്യായങ്ങളും മേത്ത അടിവരയിട്ടു. അതിന്, 'ഫ്രാന്‍സില്‍, പൊതുവെ ഒരു മതവും ഇല്ല. നമ്മുടേത് വ്യത്യസ്തമാണ്. നമ്മുടെ മതേതരത്വം കൂടുതല്‍ കര്‍ക്കശമാണ്', എന്ന് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
ഇത് യൂറോപ്യന്‍ യൂണിയന്റെ കോടതിയില്‍ നിന്നുള്ളതാണെന്ന് പറഞ്ഞ മേത്ത ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചു.

You Might Also Like:
ഭാര്യയും ഭർത്താവും ഒരുമിച്ച് 1154 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ ആജീവനാന്തം പതിനായിരം രൂപ പെൻഷൻ നേടാം; അറിയാം ഈ സർകാർ പദ്ധതി

Keywords: Latest-News, National, Top-Headlines, Karnataka, Controversy, Religion, BJP, Supreme Court of India, Students, Protest, Islam, Muslims, Hijab, Women in Islamic Countries Protesting Against Hijab, It's Not Essential: Karnataka Govt to SC. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia