Republic Day | എന്തുകൊണ്ട് ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു? ഈ ദിവസത്തിന്റെ പ്രാധാന്യം അറിയാം
Jan 18, 2023, 19:08 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) രാജ്യം 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനമായ ഡെല്‍ഹിയിലെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നു. രാജ്യത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു. റിപ്പബ്ലിക് ദിനം രാജ്യത്തിന്റെ ദേശീയ ഉത്സവമാണ്. രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വരെ രാജ്പഥില്‍ വളരെ ഗംഭീരവും ആകര്‍ഷകവുമായ പരേഡ് ഈ ദിവസത്തെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
എന്തുകൊണ്ട് ജനുവരി 26?
ഇതിന് ഒരു പ്രത്യേക കാരണമുണ്ട്. 1930 ജനുവരി 26 ന് കോണ്‍ഗ്രസ് രാജ്യത്തിന്റെ സമ്പൂര്‍ണ സ്വാതന്ത്ര്യം അല്ലെങ്കില്‍ സമ്പൂര്‍ണ സ്വരാജ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. ഇതിന്റെ ഓര്‍മയ്ക്കായി 1950 ജനുവരി 26 വരെ ഭരണഘടന നടപ്പാക്കാന്‍ കാത്തിരുന്നു. 1929-ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍, കോണ്‍ഗ്രസിന്റെ ലാഹോര്‍ സമ്മേളനത്തിലാണ് ആദ്യമായി സമ്പൂര്‍ണ സ്വരാജ് പ്രഖ്യാപിച്ചത്. ആ സെഷനില്‍, 1930 ജനുവരി 26 നകം ഇന്ത്യക്ക് പരമാധികാര പദവി നല്‍കണമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ആവശ്യം ഉയര്‍ത്തി. തുടര്‍ന്ന് 1930 ജനുവരി 26 ന് പൂര്‍ണ സ്വരാജ് അഥവാ സ്വാതന്ത്ര്യ ദിനം ആദ്യമായി ആഘോഷിച്ചു.
ഇതിനുശേഷം, 1947 ഓഗസ്റ്റ് 15 വരെ, അതായത്, അടുത്ത 17 വര്‍ഷം, ജനുവരി 26 നാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഈ ദിവസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 1950 ജനുവരി 26 ന് രാജ്യത്തിന്റെ ഭരണഘടന നടപ്പിലാക്കുകയും അത് റിപ്പബ്ലിക് ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. ഡോ.ഭീം റാവു അംബേദ്കര്‍ ഭരണഘടനയുടെ കരട് സമിതിയുടെ അധ്യക്ഷനായിരുന്നു. 1949 നവംബര്‍ 26-ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി രാജ്യത്തിന്റെ ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26-ന് രാജ്യം പൂര്‍ണമായും റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.
ആദ്യത്തെ റിപ്പബ്ലിക് ദിനം
രാജ്യത്തിന്റെ ആദ്യ റിപ്പബ്ലിക് ദിനം 1950 ജനുവരി 26 ന് ഡെല്‍ഹിയില്‍ ആഘോഷിച്ചു. തുടര്‍ന്ന് റിപ്പബ്ലിക് ദിനത്തിന്റെ ആദ്യ പരേഡും സംഘടിപ്പിച്ചു. മുമ്പ് ചെങ്കോട്ടയ്ക്ക് സമീപം ബ്രിട്ടീഷ് സ്റ്റേഡിയം ഉണ്ടായിരുന്നു. ഇവിടെയാണ് ആദ്യ പരേഡ് ജനങ്ങള്‍ കണ്ടത്. ഇന്ന് ഈ സ്ഥലം ഒരുപാട് മാറിയിരിക്കുന്നു. ഡെല്‍ഹിയിലെ ചെങ്കോട്ടയില്‍ രാജ്യത്തിന്റെ പ്രഥമ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ് പതാക ഉയര്‍ത്തി. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Keywords: Latest-News, National, Top-Headlines, Republic Day Celebrations, Republic-Day, India, Celebration, Government-of-India, Why is Republic Day of India celebrated on 26 January?
< !- START disable copy paste -->