city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Presidential Election | ഏറ്റവും കൂടുതൽ വോട് വിഹിതം നേടി വിജയിച്ച ഇൻഡ്യൻ രാഷ്‌ട്രപതി ആരാണ്, ഏറ്റവും കുറവ് നേടിയതാര്? അറിയാം വിശദമായി

ന്യൂഡെൽഹി: (www.kasargodvartha.com) രാജ്യം വീണ്ടും ഒരു രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുകയാണ്. എന്‍ ഡി എയിൽ നിന്ന് ഗോത്രവര്‍ഗ നേതാവായ ദ്രൗപദി മുര്‍മുവും പ്രതിപക്ഷ പാർടികളുടെ സംയുക്ത സ്ഥാനാർഥിയായി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയുമാണ് മത്സരിക്കുന്നത്. നിലവിലെ സ്ഥിതിയിൽ കാര്യങ്ങൾ ദ്രൗപദി മുര്‍മുവിന് അനുകൂലമാണ്. അതേസമയം എത്ര ശതമാനം വോട് നേടി വിജയിക്കുമെന്ന് രാജ്യം ഉറ്റുനോക്കുന്നുണ്ട്.
                        
Presidential Election | ഏറ്റവും കൂടുതൽ വോട് വിഹിതം നേടി വിജയിച്ച ഇൻഡ്യൻ രാഷ്‌ട്രപതി ആരാണ്, ഏറ്റവും കുറവ് നേടിയതാര്? അറിയാം വിശദമായി

2017ലെ തെരഞ്ഞെടുപ്പിൽ 65.65 ശതമാനം വോടോടെയാണ് രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. 40 വർഷത്തിനിടെ ഒരു വിജയിയുടെ ഏറ്റവും കുറഞ്ഞ വോട് വിഹിതമായിരുന്നു ഇത്. 1957-ൽ ഡോ. രാജേന്ദ്ര പ്രസാദ് നേടിയ 98.99% ആണ് എക്കാലത്തെയും ഉയർന്ന വോട് വിഹിതം. ഇലക്ടറൽ കോളജിൽ അംഗങ്ങൾ കുറവായതിനാൽ പോൾ ചെയ്ത വോടുകളുടെ മൂല്യം 1957-ൽ ഏറ്റവും കുറവായിരുന്നു.

രാഷ്ട്രപതിയി സ്ഥാനത്തേക്കുള്ള 15 തെരഞ്ഞെടുപ്പുകളിൽ 90 ശതമാനത്തിന് മുകളിൽ വോട് നേടി വിജയിച്ചത് മൂന്ന് പേരാണ്. ഡോ. രാജേന്ദ്ര പ്രസാദിന് പിറകെ 1962-ൽ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ വോട് വിഹിതം 98.25% ആയിരുന്നു, എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ വോടാണിത്. ഇവർ രണ്ടുപേരും കഴിഞ്ഞാൽ 90 ശതമാനത്തിലധികം നേടിയ ഏക വ്യക്തി 1997ൽ 94.97 ശതമാനം വോട് നേടിയ കെആർ നാരായണൻ മാത്രമാണ്. 2002-ൽ ഡോ. എപിജെ അബ്ദുൽ കലാം 89.58% വോട് നേടി 90 നടുത്തെത്തി.

1969-ൽ വിവി ഗിരിക്ക് ആദ്യ മുൻഗണനാ വോടിന്റെ 48.01% മാത്രമേ നേടാനായുള്ളൂ. രണ്ടാം മുൻഗണന വോട്ടുകൾ എണ്ണേണ്ടി വന്ന ഏക തെരഞ്ഞെടുപ്പാണിത്.

1967-ൽ ഡോ. സകീർ ഹുസൈൻ (56.23), 1969-ൽ വിവി.ഗിരി (48.01) എന്നിവരാണ് ഏറ്റവും കുറഞ്ഞ വോട് നേടി വിജയിച്ചവർ. 1967-ൽ സകീർ ഹുസൈൻ 4,71,244 വോടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥിക്ക് 3,63,971 വോടുകൾ നേടാനായി. 1969ൽ വിവി ഗിരി 4,01,515 വോടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥിക്ക് 3,13,548 വോടുകൾ ലഭിച്ചു.

Keywords: News, National, Top-Headlines, President-Election, Election, President, Vote, India, Government, Ram Nath Kovind (President of India) , Rajendra Prasad (Former President of India), What is the highest ever vote share of the Winner in the Presidential Election?.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia