Arrested | 'അനധികൃതമായി സ്ഥാപിച്ച ബിജെപിയുടെ കൊടിമരം നീക്കം ചെയ്യാന്‍ കൊണ്ടുവന്ന ജെസിബി യന്ത്രത്തിന് കേടുപാട് വരുത്തി'; തമിഴ്‌നാട്ടിലെ പാര്‍ടി നേതാവ് അറസ്റ്റില്‍
ചെന്നൈ: (KasargodVartha) തമിഴ്‌നാട്ടിലെ ബിജെപി നേതാവ് അമര്‍ പ്രസാദ് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി സ്ഥാപിച്ച ബിജെപിയുടെ കൊടിമരം നീക്കം ചെയ്യാന്‍ കൊണ്ടുവന്ന ജെസിബി യന്ത്രത്തിന് കേടുപാട് വരുത്തിയ സംഭവത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.
നവംബര്‍ മൂന്ന് വരെ അമറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ചെന്നൈയിലെ പനയൂരിലെ വസതിക്ക് പുറത്തെ കൊടിമരം നീക്കം ചെയ്യാന്‍ അധികൃതര്‍ എത്തിയപ്പോഴായിരുന്നു നൂറിലധികം ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി മുന്നോട്ടുവന്നത്. ഉയര്‍ന്ന വോള്‍ടേജ് വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള ഈ കൊടിമരം അപകടമുണ്ടാക്കാനിടയുണ്ട് എന്നതിനാലാണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് കോര്‍പറേഷനും പൊലീസും അറിയിച്ചു.
45 അടി നീളമുള്ള കൊടിമരം സ്ഥാപിക്കുന്നതിന് മുമ്പ് ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിഷേധക്കാരോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവര്‍ പിന്മാറാന്‍ തയ്യാറായില്ല. പിന്നാലെയാണ് അമര്‍ ഉള്‍പെടെയുള്ളവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ബിജെപിയുടെ സ്പോര്‍ട്സ് ആന്‍ഡ് സ്‌കില്‍ ഡെവലപ്മെന്റ് സെല്‍ സംസ്ഥാന പ്രസിഡന്റാണ് അമര്‍ പ്രസാദ് റെഡ്ഡി.
Keywords: News, National, Top-Headlines, Politics, Tamil Nadu, BJP Leader, BJP, Police, Amar Prasad Reddy, Arrested, Tamil Nadu BJP leader Amar Prasad Reddy arrested.