city-gold-ad-for-blogger

ഈസ്റ്റര്‍ ആഘോഷം വെള്ളിയാഴ്ച ആരംഭിക്കുന്ന പതിവ് തുടങ്ങിയത് എന്ന് മുതലാണ്? ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

തിരുവനന്തപുരം: (www.kasargodvartha.com 14.04.2022) ക്രിസ്തുമതത്തിന്റെ ആരംഭകാലത്ത്, ക്രിസ്തുവിന്റെ മരണത്തെക്കാളേറെ ഉയിര്‍ത്തെഴുന്നേല്‍പാണ് ഭക്തിയോടെ അനുസ്മരിച്ചിരുന്നത്. എ ഡി രണ്ടാം ശതകത്തില്‍, യേശു കല്ലറയ്ക്കുള്ളില്‍ കഴിഞ്ഞ 40 മണിക്കൂറുകളുടെ ഓര്‍മയ്ക്കായി വിശ്വാസികള്‍ ഉപവാസം അനുഷ്ഠിച്ചിരുന്നു. എഡി മൂന്നാം നൂറ്റാണ്ടില്‍ ഈസ്റ്റര്‍ ആഘോഷം വെള്ളിയാഴ്ച ആരംഭിക്കുന്ന പതിവ് നിലവില്‍വന്നു. ആറാം നൂറ്റാണ്ട് വരെ റോമില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് ദുഃഖവെള്ളി ആചരിച്ചിരുന്നത്. ബൈബിള്‍ വായനയും പ്രാര്‍ഥനയും മാത്രമാണ് അന്ന് ചടങ്ങുകളില്‍ ഉണ്ടായിരുന്നത്.
                    
ഈസ്റ്റര്‍ ആഘോഷം വെള്ളിയാഴ്ച ആരംഭിക്കുന്ന പതിവ് തുടങ്ങിയത് എന്ന് മുതലാണ്? ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ആദിമ ക്രൈസ്തവരുടെ കാലം മുതല്‍ ദുഃഖവെള്ളി ആചരിച്ചു പോന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. എഡി നാലാം നൂറ്റാണ്ടില്‍ ജെറുസലേമിലെ ക്രൈസ്തവര്‍ ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ കല്‍വരിയിലെത്തുകയും പീഡാനുഭവ വിവരണം കേള്‍ക്കുകയും ചെയ്തിരുന്നു. യേശുദേവന്‍ മരണം വരിച്ചതെന്നു കരുതപ്പെടുന്ന കുരിശിന്റെ അവശിഷ്ടത്തില്‍ വിശ്വാസികള്‍ ചുംബിക്കുകയും മൗനപ്രാര്‍ഥന നടത്തുകയും പതിവാക്കിയിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് മണിവരെ ഇവര്‍ വീണ്ടും കല്‍വരിയില്‍ സമ്മേളിക്കുകയും പ്രവാചകന്മാരുടെ പുസ്തകങ്ങളില്‍നിന്ന് കുരിശുമരണത്തെ സംബന്ധിക്കുന്ന ഭാഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട സങ്കീര്‍ത്തനങ്ങളും വായിച്ചുകേള്‍ക്കുകയും ചെയ്തുവന്നിരുന്നു.

ഏഴാം നൂറ്റാണ്ടോടുകൂടി ജെറുസലേമിലെ ആചാരങ്ങള്‍ റോമിലും നടപ്പാക്കപ്പെട്ടു. നൂറ്റിപ്പതിനെട്ടാം സങ്കീര്‍ത്തനം പാടുന്ന വേളയില്‍ വിശുദ്ധ കുരിശിന്റെ അവശിഷ്ടം ഘോഷയാത്രയായി ബസ്ലികയിലേക്ക് കൊണ്ടുപോകുന്ന പതിവ് നിലനിന്നിരുന്നു. ഇപ്രകാരം വിശുദ്ധ കുരിശിനെ ആരാധിക്കുന്ന പതിവ് മറ്റു ദേശങ്ങളിലേക്കും വ്യാപിച്ചു. 'കുരിശു കുമ്പിടീല്‍' എന്നറിയപ്പെടുന്ന ഈ ആചാരത്തിന് ലത്തീന്‍ ആരാധനാക്രമത്തില്‍ ഇന്നും വളരെ പ്രാധാന്യമുണ്ട്. ചില കത്തോലിക ദേവാലയങ്ങളില്‍ വിശുദ്ധ കുരിശിന്റെ അവശിഷ്ടം സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ സാധാരണ മരക്കുരിശാണ് കുമ്പിടീലിനായി ഉപയോഗിച്ചിരുന്നത്.

കാലക്രമേണയാണ് ദുഃഖവെള്ളിയാഴ്ച ചടങ്ങുകളുടെ വൈവിധ്യം വര്‍ധിച്ചത്. പുരാതനകാലത്ത് ദേവാലയങ്ങളില്‍ ദുഃഖവൈള്ളിയാഴ്ച ദിവസം ശുശ്രൂഷ നടത്തുന്ന പതിവില്ലായിരുന്നു. എഡി എട്ടാം നൂറ്റാണ്ടോകൂടി അന്നേദിവസം കുര്‍ബാന സ്വീകരിക്കുവാന്‍ തത്പരരായ വ്യക്തികള്‍ക്ക് അതിനുള്ള അനുവാദം ലഭിച്ചിരുന്നു. പിന്നീട് തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം കുര്‍ബാന കൊള്ളുവാന്‍ അനുവദിക്കുന്ന രീതി ആരംഭിച്ചു. മധ്യകാലഘട്ടത്തില്‍, പുരോഹിതന്‍ കുര്‍ബാന സ്വീകരിക്കുകയും, ദിവ്യബലി പെസഹാ വ്യാഴാഴ്ച വൈകുന്നേരം അര്‍പിക്കുകയും ചെയ്യുന്ന പതിവ് നിലവില്‍വന്നു. ക്രമേണ, ബൈബിള്‍ പാരായണം, പ്രാര്‍ഥന, കുരിശു കുമ്പിടീല്‍, പ്രത്യേക ശുശ്രൂഷ തുടങ്ങിയവയെല്ലാം ദുഃഖവെള്ളിയാഴ്ച രാവിലെ നടത്തിത്തുടങ്ങി.

Keywords: News, National, Kerala, Thiruvananthapuram, Easter, Good-Friday, Celebration, Top-Headlines, Since when did the Easter celebration routine start on Friday?.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia