city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gun Attack | 'ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 16കാരിയെ പിന്നില്‍ നിന്നും വെടിവച്ചു വീഴ്ത്തി അജ്ഞാതന്‍'; സിസിടിവി ദൃശ്യം പുറത്ത്

പട്‌ന: (www.kasargodvartha.com) ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന പതിനാറുകാരിയെ അജ്ഞാതന്‍ പിന്നില്‍നിന്നും വെടിവച്ചു വീഴ്ത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ബിഹാറിലെ പട്‌നയിലെ സിപാറ പ്രദേശത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍ പിന്‍കഴുത്തിനു വെടിയേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Gun Attack | 'ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 16കാരിയെ പിന്നില്‍ നിന്നും വെടിവച്ചു വീഴ്ത്തി അജ്ഞാതന്‍'; സിസിടിവി ദൃശ്യം പുറത്ത്

വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ട്യൂഷന്‍ കഴിഞ്ഞ് രാവിലെ എട്ടു മണിയോടെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് വെടിയേറ്റത്.

പ്രധാന റോഡില്‍ നിന്നും ഇടറോഡിലേക്കു തിരിയുന്ന പെണ്‍കുട്ടി അക്രമിയെ മറികടന്ന് മുന്നോട്ടു പോകുന്നത് വീഡിയോയില്‍ കാണാം. ഇതിനു തൊട്ടുപിന്നാലെ കയ്യിലുള്ള സഞ്ചിയില്‍ നിന്ന് തോക്കെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ പിന്നിലെത്തി വെടിയുതിര്‍ക്കുന്നതും വെടിയേറ്റ് പെണ്‍കുട്ടി മുന്നിലേക്കു വീഴുന്നതും അക്രമി ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം.

ആക്രമണത്തിനു കാരണമെന്താണെന്ന് അറിയില്ലെന്ന നിലപാടിലാണ് പൊലീസ്. ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ടയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Keywords:  16-year-old shot at while returning home from tuition in Patna, act caught on camera, Patna, Bihar, News, CCTV, Top-Headlines, Video, Gun attack, Injured, Hospital, Treatment, National.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia