നിയമ പോരാട്ടത്തില്‍ മഅ്ദനിക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസവിധി; 1.18 ലക്ഷം കെട്ടിയാല്‍ മഅ്ദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് പോകാം, 4 ദിവസം അധികം അനുവദിച്ചു
Aug 4, 2017, 13:28 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 04.08.2017) പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. സുരക്ഷാ ചെലവില്‍ ഇളവ് അനുവദിച്ചതിനൊപ്പം ജാമ്യ കാലാവധിയും നീട്ടി സുപ്രീംകോടതി മഅ്ദനിക്ക് തുണയേകി. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അര്‍ബുദ രോഗിയായ മാതാവിനെ കാണുന്നതിനും കേരളത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന മഅ്ദനിയുടെ സുരക്ഷാ ചിലവ് സുപ്രീംകോടതി ഒരുലക്ഷത്തി പതിനെട്ടായിരമാക്കി കുറച്ചു.
നേരത്തെ കോടതി കേരളത്തിലേക്ക് പോകാന്‍ 14 ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ഭാരിച്ച സുരക്ഷാ ചെലവുകള്‍ വഹിക്കാന്‍ തയ്യാറല്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ പിടിവാശിയെ തുടര്‍ന്ന് യാത്ര മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാ ചെലവ് മഅ്ദനി വഹിക്കണമെന്നും 18 ലക്ഷത്തോളം രൂപ സുരക്ഷാ ചെലവിന് നല്‍കണമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഇതോടെ കേരളത്തിലേക്ക് വരുന്നില്ലെന്ന തീരുമാനത്തിലായിരുന്നു മഅ്ദനി. എന്നാല്‍ നിയമ പോരാട്ടം തുടര്‍ന്നു. ഒടുവില്‍ വിജയം നേടുകയും ചെയ്തു. ജാമ്യത്തിനായി അനുവദിച്ച 14 ദിവസങ്ങളില്‍ നാല് ദിവസം നിയമപോരാട്ടങ്ങള്‍ക്കിടെ നഷ്ടമാവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സുരക്ഷാ ചെലവ് കുറച്ച് ഉത്തരവിട്ട സുപ്രീംകോടതി ജാമ്യവും നീട്ടി നല്‍കി. ഓഗസ്റ്റ് ആറ് മുതല്‍ 19 വരെ മഅ്ദനിക്ക് ഇനി കേരളത്തില്‍ തുടരാം.
ഒന്‍പതാം തീയതി തലശേരിയില്‍ വച്ചാണ് മഅ്ദനിയുടെ മകന്റെ വിവാഹം. ഇതിന് ശേഷം അര്‍ബുദരോഗിയായ മാതാവിനെയും കണ്ട ശേഷമാവും മഅ്ദനി ജയിലിലേയ്ക്ക് തിരിച്ചുപോവുക.

Also Read:
പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: SC revised expenses for Madani's security 1.18 lack, New Delhi, news, Protect, bail, Karnataka, marriage, National, Top-Headlines.