city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Budgets | 'കറുപ്പ്' മുതല്‍ 'സ്വപ്നം' വരെ; ചരിത്രത്തിന്റെ താളുകളില്‍ ഇടം പിടിച്ച ബജറ്റുകള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) ബജറ്റിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ബജറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തങ്ങള്‍ക്ക് ഗുണകരമായ എന്തെങ്കിലും ഉണ്ടാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഈ വര്‍ഷത്തെ പൊതുബജറ്റ് 2023 ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
                
Budgets | 'കറുപ്പ്' മുതല്‍ 'സ്വപ്നം' വരെ; ചരിത്രത്തിന്റെ താളുകളില്‍ ഇടം പിടിച്ച ബജറ്റുകള്‍

1947 നവംബര്‍ 26 നാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിച്ചത്. അതിന് ശേഷം നിരവധി ബജറ്റുകള്‍ അവതരിപ്പിച്ചത് ജനങ്ങള്‍ ഓര്‍ത്തു. ഈ ബജറ്റുകളില്‍ ചിലത് അവയുടെ പ്രത്യേകതകള്‍ കാരണം ഓര്‍മ്മിക്കപ്പെട്ടപ്പോള്‍ ചില ബജറ്റുകള്‍ അവയുടെ പോരായ്മകള്‍ കാരണം ചരിത്രത്തില്‍ ഇടം നേടി. അത്തരത്തിലുള്ള ചില പ്രത്യേക ബജറ്റുകളെ കുറിച്ച് അറിയാം.

ബ്ലാക്ക് ബജറ്റ്

1973-74 ലെ ബജറ്റ് ബ്ലാക്ക് ബജറ്റ് എന്നാണ് അറിയപ്പെടുന്നത്. അന്നത്തെ ധനമന്ത്രി യശ്വന്ത്‌റാവു ചവാന്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റില്‍ 56 കോടി രൂപയാണ് കല്‍ക്കരി ഖനികളെയും ഇന്‍ഷൂറന്‍സ് കമ്പനികളെയും ദേശസാല്‍ക്കരിക്കുന്നതിനായി നീക്കിവച്ചത്. ആവശ്യാനുസരണം വൈദ്യുതി, സിമന്റ്, സ്റ്റീല്‍ വ്യവസായങ്ങളിലേക്ക് കല്‍ക്കരി എത്തിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ഇതോടെയാണ് ബജറ്റിന് ബ്ലാക്ക് ബജറ്റെന്ന് പേരുവന്നത്.

ഉദാരവല്‍ക്കരിച്ച ബജറ്റ്

1991ല്‍ അന്നത്തെ ധനമന്ത്രി മന്‍മോഹന്‍ സിംഗ് അവതരിപ്പിച്ച ബജറ്റ് ഉദാരവല്‍ക്കരണ ബജറ്റായിട്ടാണ് കണക്കാക്കുന്നത്. ആ ബജറ്റില്‍ വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ വ്യാപാരം നടത്താന്‍ സ്വാതന്ത്ര്യം നല്‍കി. ഇത് ഇന്ത്യയുടെ ഉദാരവല്‍ക്കരണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. ഇതിനുശേഷം ഇന്ത്യന്‍ കമ്പനികള്‍ക്ക് രാജ്യത്തിന് പുറത്ത് ബിസിനസ് ചെയ്യാന്‍ എളുപ്പമായി.

സ്വപ്ന ബജറ്റ്

1997ല്‍ മുന്‍ ധനമന്ത്രി പി ചിദംബരം ബജറ്റിനെ 'സ്വപ്ന ബജറ്റ്' എന്നാണ് വിളിക്കുന്നത്. ബജറ്റില്‍ ധനമന്ത്രി ആദായ നികുതിയിലും കമ്പനി നികുതിയിലും ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം സര്‍ചാര്‍ജും നിര്‍ത്തലാക്കി. ഇതുമാത്രമല്ല കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ സ്വപ്ന ബജറ്റില്‍ വോളണ്ടറി ഡിസ്‌ക്ലോഷര്‍ ഓഫ് ഇന്‍കം സ്‌കീം (വിഡിഐഎസ്) കൊണ്ടുവന്നു.

നൂറ്റാണ്ടിന്റെ ബജറ്റ്

2000-ല്‍ അവതരിപ്പിച്ച ബജറ്റിനെ നൂറ്റാണ്ടിന്റെ ബജറ്റ് എന്നാണ് വിളിക്കുന്നത്. അന്നത്തെ ധനമന്ത്രി യശ്വന്ത് സിന്‍ഹയാണ് ഈ ബജറ്റ് രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ബജറ്റില്‍ ഇന്ത്യയിലെ ഐടി കമ്പനികള്‍ക്ക് ഏറെ ഇളവുകള്‍ നല്‍കി. കംപ്യൂട്ടറുകള്‍, സിഡി റോം തുടങ്ങിയ 21 ഉല്‍പന്നങ്ങളുടെ കസ്റ്റം ഡ്യൂട്ടി കുറയ്ക്കാനും തീരുമാനിച്ചു. മാറുന്ന ലോകത്തില്‍ മുന്നോട്ട് കുതിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് മില്ലേനിയല്‍ ബജറ്റ് മുന്നോട്ട് വച്ചത്

റോള്‍ബാക്ക് ബജറ്റ്

2002 ലെ ബജറ്റിനെ റോള്‍ബാക്ക് ബജറ്റ് എന്ന് വിളിക്കുന്നു. മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയാണ് ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബജറ്റ് അവതരിപ്പിച്ചതിന് ശേഷം പ്രതിപക്ഷത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ധനമന്ത്രി യശ്വന്ത് സിന്‍ഹയ്ക്ക് പല നിര്‍ദേശങ്ങളും പിന്‍വലിക്കേണ്ടി വന്നു. അതുകൊണ്ടാണ് ഇതിനെ റോള്‍ബാക്ക് ബജറ്റ് എന്ന് വിളിക്കുന്നത്. ബജറ്റില്‍ സേവന നികുതി, പാചകവാതക സിലിണ്ടറുകള്‍ ഉള്‍പ്പെടെ പലതിനും വില കൂട്ടിയിരുന്നു.

Keywords:  Union-Budget, Budget, National, India, Government-of-India, Top-Headlines, New Delhi, Most iconic Budgets got their names.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia