Complaint | 17കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന കേസ്; സഹപാഠികളായ 5 ആണ്‍കുട്ടികള്‍ പിടിയില്‍
ഹൈദരാബാദ്: (www.kasargodvartha.com) 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സഹപാഠികളായ അഞ്ച് ആണ്‍കുട്ടികള്‍ പിടിയില്‍. സഹപാഠികളില്‍ ഒരാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ വീട്ടില്‍വച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. നടന്നതൊക്കെ റെകോര്‍ഡ് ചെയ്യുകയും ചെയ്തു. 10 ദിവസത്തിന് ശേഷം പ്രതികളിലൊരാള്‍ മറ്റൊരു ആണ്‍കുട്ടിയുമായി എത്തി വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
വീഡിയോ വാട്‌സ്ആപില്‍ ഷെയര്‍ ചെയ്തതോടെയാണ് പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ഹയാത് നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി ആണ്‍കുട്ടികള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമം, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. തുടര്‍നടപടികള്‍ക്കായി കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.
Keywords: News, National, Top-Headlines, Crime, Police, complaint, arrest, Arrested, Molestation, Molestation against minor girl; 5 arrested.