മംഗലാപുരത്തെ ഹോട്ടലുകളില്‍ സല്ക്കാരപാര്ട്ടിക്ക് നിരോധനം
Aug 6, 2012, 12:33 IST
മംഗലാപുരം: നഗരത്തിലെ വിവിധ ഹോട്ടലുകളിലെ സല്ക്കാരപാര്ട്ടികള് നിരോധിക്കാന്‍ ദക്ഷിണ കര്‍ണാടക പോലീസ് തീരുമാനം. ജൂലൈ 28ന് പടീലിലെ ഹോം സ്റ്റേയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്നാണ് നഗരത്തില്‍ വാരാന്ത്യങ്ങളില്‍ സല്ക്കാരപ്പാര്ട്ടികള് നിരോധിച്ച് പോലീസ് ഉത്തരവിറക്കിയത്.
ഇതിന്റെ ഭാഗമായി പണമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വിവിധ ഹോട്ടലുകള്‍ക്ക് നോട്ടീസ് അയച്ചു. വാരാന്ത്യങ്ങളില്‍ സല്‍ക്കാരം നടത്തരുതെന്നും പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ പോലീസില്‍ നിന്ന് മുന്‍കൂര്‍ അനുവതി വാങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അനുമതി വാങ്ങാതെ സംഘടിപ്പിക്കുന്ന പാര്‍ട്ടികള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായാല്‍ സംഘാടകരായിരിക്കും ഉത്തരവാദികളെന്നും പോലീസിന്റെ സര്‍ക്കുലറില്‍ പറയുന്നു.

Keywords: Mangalore, National, Hotel, Karnatak Police, Padil, Notice