city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Voter Card | തിരഞ്ഞെടുപ്പ് അടുത്തു; 18 വയസ് തികഞ്ഞിട്ടും ഇതുവരെ വോടര്‍ ഐ ഡി ആക്കിയില്ലേ? എങ്കില്‍ വിഷമിക്കേണ്ട, ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും അപേക്ഷിക്കാം; അതിനായി ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം!

ന്യൂഡെല്‍ഹി: (KasargodVartha) ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ കഴിഞ്ഞ ദിവസമാണ് ഇലക്ഷന്‍ കമിഷന്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ മാസത്തില്‍ രാജ്യം തിരഞ്ഞെടുപ്പിനായി പോളിംഗ് ബൂതിലേക്ക് പോവുകയാണ്. മിക്ക പാര്‍ടികളും തങ്ങളുടെ സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയും രണ്ടാം ഘട്ട പട്ടികയുമെല്ലാം പുറത്തുവിട്ടു. ഇനി ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഉടന്‍ തന്നെ പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റ ചട്ടവും നിലവില്‍ വന്നു. സ്ഥാനാര്‍ഥികളെല്ലാം പ്രചാരണ തിരക്കിലാണ്. ഒരു ജനാധിപത്യ രാജ്യത്ത്, രാഷ്ട്രത്തിന്റെ വികസനവും പൗരന്മാരുടെ ക്ഷേമവും ഉറപ്പാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട സര്‍കാരാണ്. വോടവകാശം വിനിയോഗിച്ച് ജനങ്ങളാണ് സര്‍കാരിനെ തിരഞ്ഞെടുക്കുന്നത്.

Voter Card | തിരഞ്ഞെടുപ്പ് അടുത്തു; 18 വയസ് തികഞ്ഞിട്ടും ഇതുവരെ വോടര്‍ ഐ ഡി ആക്കിയില്ലേ? എങ്കില്‍ വിഷമിക്കേണ്ട, ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും അപേക്ഷിക്കാം; അതിനായി ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം!

അതുകൊണ്ടുതന്നെ 18 വയസ് തികഞ്ഞ ഏതൊരു പൗരനും തങ്ങളുടെ വോടവകാശം വിനിയോഗിക്കണം. ഇതിനായി വോടര്‍ ഐ ഡി ഉണ്ടായിരിക്കണം. പലരും പല തിരക്കുകളില്‍ പെട്ടതിനാല്‍ ഇതുവരെയും വോടര്‍ ഐ ഡി എടുത്തുകാണില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വോടര്‍ ഐ ഡി എടുക്കാന്‍ പൗരന്‍മാര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്.

വോടര്‍ ഐഡി ഇല്ലാത്തവര്‍ക്ക് ഓണ്‍ലൈനായോ ഓഫ്ലൈനായോ അപേക്ഷിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. അതിന് മുന്‍പായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്;

വോടര്‍ ഐഡി കാര്‍ഡിനുള്ള യോഗ്യത മാനദണ്ഡം: പൗരന്മാരെ സംബന്ധിച്ചിടത്തോളം വോടര്‍ ഐഡി കാര്‍ഡ് ഒരു പ്രധാന രേഖയാണ്. വോടര്‍ കാര്‍ഡ് ഒരു തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയും. വോടര്‍ ഐഡി ലഭിക്കണമെങ്കില്‍ അപേക്ഷിക്കുന്ന ആള്‍ ഇന്‍ഡ്യന്‍ പൗരനായിരിക്കണം. 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ആര്‍ക്കും രാജ്യത്ത് വോട് ചെയ്യാന്‍ അവകാശമുണ്ട്.

വോടര്‍ ഐഡി കാര്‍ഡിന് ആവശ്യമായ രേഖകള്‍: പാസ്പോര്‍ട് സൈസ് ഫോടോ, വയസ് തെളിയിക്കുന്നതിന് ജനന സര്‍ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, മേല്‍വിലാസ തെളിവ് (അഡ്രസ് പ്രൂഫ്) എന്നിവ ഇതില്‍ ഉള്‍പെടുന്നു.

വോടര്‍ ഐഡി കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിക്കുന്ന വിധം;

*ആദ്യം voters(dot)eci(dot)gov(dot)in ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

*'ജനറല്‍ ഇലക്ടര്‍മാര്‍ക്കുള്ള പുതിയ രെജിസ്ട്രേഷനുകള്‍' (New Registrations for General Electors), ഫോം 6 ല്‍ ക്ലിക് ചെയ്യുക.

*തുടര്‍ന്ന് പേജില്‍ ലോഗിന്‍ ചെയ്യുക.

*ഒരു അകൗണ്ട് സൃഷ്ടിച്ചുകഴിഞ്ഞാല്‍, ഫോം 6 പൂരിപ്പിക്കുക. എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകളും ഫോടോയും അപ്ലോഡ് ചെയ്യുക.

*എല്ലാ വിശദാംശങ്ങളും പരിശോധിച്ച് അപേക്ഷിക്കുക.

*ഓണ്‍ലൈനായി ആപ്ലികേഷന്‍ സ്റ്റാറ്റസ് ട്രാക് ചെയ്യാം.

ഓഫ്ലൈനായി വോടര്‍ ഐഡി കാര്‍ഡിന് അപേക്ഷിക്കുന്ന വിധം;

*ആദ്യം ഇലക്ടറല്‍ രെജിസ്‌ട്രേഷന്‍ ഓഫിസറുടെ (Electoral Registration Officer-ERO) ഓഫിസ് സന്ദര്‍ശിക്കുക.

*ഫോം 6 പൂരിപ്പിക്കുക.

*ആവശ്യമായ രേഖകളുടെ സെല്‍ഫ് അറ്റാച്ഡ് പകര്‍പ്പുകള്‍ സമര്‍പ്പിക്കുക.

*ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ ഉദ്യോഗസ്ഥന് കൈമാറുക.

ഇത്രയും കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ വോടര്‍ ഐ ഡി നിങ്ങള്‍ക്ക് ലഭിച്ചിരിക്കും.

Keywords: Lok Sabha Elections 2024: How to Track Your Voter Card Application Status Online And Offline, New Delhi, News, Politics, Lok Sabha Elections, Voter ID, Website, Application, Office, Visit, National News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia