Accidental Death | ജമ്മുകശ്മീരില്‍ മലയാളി വിനോദയാത്രാ സംഘം അപകടത്തില്‍പെട്ടു; കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; 14 പേര്‍ക്ക് പരുക്കേറ്റു
*അപകടത്തില്‍പെട്ടവരില്‍ 12 പേര്‍ മലയാളികളാണ്.
*മരിച്ച യുവാവ് തിരുവനന്തപുരത്തെ ഐടി കംപനിയില്‍ ജീവനക്കാരന്‍.
*ഒരാള്‍ക്ക് മുഖത്ത് സാരമായ പരുക്ക്.
ന്യൂഡെല്‍ഹി: (KasargodVartha) ജമ്മുകശ്മീരില്‍ മലയാളി വിനോദയാത്രാ സംഘം അപകടത്തില്‍പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ സഫ് വാന്‍ പി പി (23) ആണ് മരിച്ചത്. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 12 പേര്‍ മലയാളികളാണ്.
ബെനി ഹാളിലാണ് വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. പരുക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരില്‍ ആറുപേര്‍. ഒരാള്‍ക്ക് മുഖത്ത് സാരമായ പരുക്കുണ്ട്. മറ്റുള്ളവരുടെ നില ഗുരുതരമല്ല.
കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പെട്ടത്. മരിച്ച സഫ് വാന്റെ മൃതദേഹം ബെനി ഹാളിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടില്‍നിന്ന് വിനോദയാത്ര പോയപ്പോഴായിരുന്നു അപകടം. തിരുവനന്തപുരത്തെ ഐടി കംപനിയില്‍ ജീവനക്കാരനാണ് സഫ് വാന്‍.