city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡിസൈൻ മത്സരപരീക്ഷയിൽ ദേശീയ തലത്തിൽ ഉയർന്ന റാങ്ക് നേടി കാസർകോട്ടെ വിദ്യാർഥി; മലയാളികൾ ശ്രദ്ധിക്കാത്ത ഏറെ ജോലിസാധ്യതകളുള്ള ഈ കോഴ്‌സിനെ അറിയാം

നിസാർ പെറുവാഡ്

കാസർകോട്: (www.kasargodvartha.com 31.03.2022) മുംബൈ ഐഐടിയിലെ സ്കൂൾ ഓഫ് ഡിസൈൻ നടത്തിയ ഡിസൈൻ മത്സരപരീക്ഷയിൽ (Undergraduate Common Entrance Examination for Design - UCEED) ഉയർന്ന റാങ്കുമായി കാസർകോട്ടെ വിദ്യാർഥി. ദേശീയ തലത്തിൽ ജനറൽ വിഭാഗത്തിൽ 198ഉം ഒബിസി യിൽ 33 ഉം റാങ്കുമായി ഉദുമയിലെ മുഹമ്മദ്‌ സഹൽ ഹനീഫ് ആണ് ഈ നേട്ടം കൈവരിച്ചത്. എൻഐഡിയുടെ (National Institute of Design -NID) പരീക്ഷ കൂടി എഴുതിയിട്ടുള്ള സെഹൽ അതിന്റെ ഫലത്തിനായി കാത്ത് നിൽക്കയാണിപ്പോൾ. കേരള സർകാരിന്റെ അസാപ് (Additional Skill Acquistion Program - ASAP) മാസ്റ്റർ ട്രെയിനറും പാരന്റിങ് കോചുമായ സുമയ്യ തായത്ത് മാതാവാണ്.
                       
ഡിസൈൻ മത്സരപരീക്ഷയിൽ ദേശീയ തലത്തിൽ ഉയർന്ന റാങ്ക് നേടി കാസർകോട്ടെ വിദ്യാർഥി; മലയാളികൾ ശ്രദ്ധിക്കാത്ത ഏറെ ജോലിസാധ്യതകളുള്ള ഈ കോഴ്‌സിനെ അറിയാം

മലയാളികൾ പൊതുവെ ശ്രദ്ധിക്കാത്ത ഒരു മേഖലയാണ് ഡിസൈൻ. ഭാവനയും സർഗാത്മകതയും ഒരുമിച്ചുള്ളവർക്ക് അനന്തമായ സാധ്യതകളാണ് ഡിസൈൻ ലോകം തുറന്നു വെക്കുന്നത്. വൈവിധ്യമാർന്ന സ്പെഷ്യലൈസേഷനോടെ ഇൻഡ്യയിലെ മികച്ച സ്ഥാപനങ്ങളിൽ നാല് വർഷത്തെ ബി ഡെസ് (B.Des - Bachelor of Design) കോഴ്സ് പൂർത്തിയാക്കിയാൽ നല്ല ശമ്പളത്തോടെ ക്യാമ്പസ്‌ പളേസ്‌മെന്റ് ഉറപ്പിക്കാം. പഠിത്തത്തിനിടയിൽ തന്നെ ഫ്രീലാൻസ് ചെയ്തു നല്ലവണ്ണം സമ്പാദിക്കുന്നവരാണധികവും.



പ്ലസ് ടു ഏത് വിഷയമെടുത്തു പഠിച്ചവർക്കും ബി ഡെസ് ചെയ്യാം. മികച്ച സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ അവരുടെ എൻട്രൻസ് പരീക്ഷ എഴുതി പാസാകേണ്ടതുണ്ട്. അഭിരുചി പരീക്ഷയും തുടർന്നു സ്റ്റുഡിയോ ടെസ്റ്റും നടത്തിയാണ് കോഴ്സിനു വിദ്യാർഥികളെ തെരഞ്ഞെടുക്കുക. ഐഐടി ബോംബൈ നടത്തുന്ന UCEED പരീക്ഷ സ്കോറിനെ അടിസ്ഥാനമാക്കി ഇൻഡ്യയിലെ നാല് ഐഐടികൾക്ക് പുറമെ നിരവധി മികച്ച സ്വകാര്യ സ്ഥാപനങ്ങളും പ്രവേശനം നൽകുന്നുണ്ട്. ഇൻഡ്യൻ രൂപയുടെ ചിഹ്നമായ ₹ ഡിസൈൻ ചെയ്തത് ഐഐടി ബോംബെയിൽ ഡിസൈൻ പഠിച്ചു ഇപ്പോൾ ഐഐടി ഗുവാഹത്തിയിലെ അതേ വകുപ്പ് മേധാവിയുമായ ഡി വിജയകുമാറാണ്.

ഈ രംഗത്ത് ദേശീയ തലത്തിലുള്ള മറ്റു ചില പ്രശസ്ത സ്ഥാപനങ്ങൾ ഇതൊക്കെയാണ്:

National Institute of Design (NID),

National Institute of Fashion Technology (NIFT ഇതിന്റെ ഒരു ക്യാംപസ് കണ്ണൂരിലുമുണ്ട്)

Footwear Design & Devpt Institute of India (FDDI),

Indian Institute of Craft & Design (IICD).

ഇവടിങ്ങളിലോക്കെ അവരുടേതായ എൻട്രൻസ് ടെസ്റ്റുകൾ എഴുതി വേണം പ്രവേശനം നേടാൻ. UCEED, NIFT പരീക്ഷകൾക്ക് വളരെ നേരത്തെ (ഉദാ: 2022 വർഷം ആരംഭിക്കുന്ന കോഴ്സിന് 2021 ഓഗസ്റ്റിൽ) അപേക്ഷ ക്ഷണിക്കുന്നത് കൊണ്ട് ശ്രദ്ധിച്ചില്ലെങ്കിൽ അവസരം നഷ്ടപ്പെടും. Product, industrial, apparel, knitwear, accessory, lifestyle, fashion, jewellery, footwear, leather, communication, graphic, animation, mobility and vehicle എന്നിങ്ങനെ അഭിരുചിക്കും താല്പര്യങ്ങൾക്കുമനുസരിച്ചുള്ള ഡിസൈൻ ലോകത്തെ വ്യത്യസ്തങ്ങളായ കോഴ്സുകൾ ചെയ്യാവുന്നതാണ്.

നാല് വർഷത്തെ ബിഡെസ് കോഴ്സ് കൂടാതെ ചില സ്ഥാപനങ്ങൾ മൂന്ന് വർഷത്തെ ബി വോക് (BVoc - Design) നൽകുന്നുണ്ട്. കൂടുതൽ പഠിക്കാൻ താല്പര്യമുള്ളവർക്ക് രണ്ടു വർഷത്തെ എം ഡെസ് (MDes) ബിരുദാനന്തര ബിരുദ കോഴ്സ് കൂടി ചെയ്യാം. മറ്റു ഡിഗ്രി പാസായവരാണെങ്കിലും അഭിരുചി പരീക്ഷയിൽ കഴിവ് തെളിയിച്ച് എം ഡെസിന് ചേരാം.

ഒരു ശരാശരി മലയാളിക്കുള്ള ചില തെറ്റിദ്ധാരണകൾ സഹൽ തിരുത്തുന്നത് ഇങ്ങനെയാണ്:

1. പ്ലസ് ടു വിൽ സയൻസ് വിഷയങ്ങൾ എടുത്തവർക്ക് പാരമ്പരാഗതമായ മെഡികൽ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട, അല്ലെങ്കിൽ എൻജിനീയറിങ് എന്നതിനപ്പുറത്തും ഒരു പാട് പ്രൊഫഷണൽ മേഖലകളുണ്ട്.

2. ഹ്യുമാനിറ്റീസ് അടക്കം മറ്റു സ്ട്രീമുകളിൽ പ്ലസ് ടു ചെയ്തവർക്കും എൻട്രൻസ് പരീക്ഷ എഴുതി പഠിക്കാവുന്ന ഒരുപാട് പ്രൊഫഷണൽ കോഴ്സുകളുണ്ട്.

3. എല്ലാ മത്സര പരീക്ഷകൾക്ക് തയാറെടുക്കേണ്ടത് പ്ലസ് ടു അവസാനിക്കാറാകുമ്പോഴല്ല. പലത്തിന്റെയും അപേക്ഷ തീയതി വളരെ നേരത്തെ കഴിയും.

സഹലിനു ഇത് പോലുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ വീട്ടുകാരുണ്ട്. എന്നാൽ എല്ലാവരുടെയും കാര്യം അങ്ങനെയാണോ?. വിവിധങ്ങളായ അനേകം കരിയർ മേഖലകളും മാറ്റത്തിന്റെ ലോകത്ത് പുതുതായി ഉയർന്നു വരുന്ന കോഴ്സുകളും നമ്മുടെ മുമ്പിലുണ്ടെങ്കിലും പലരും അറിയാതെ പോകുന്നു. അത്തരക്കാർക്ക് വഴികാട്ടിയായി സിജി കൂടെയുണ്ട് എന്ന കാര്യവും അധികമാളുകളും അറിയുന്നില്ല. നിങ്ങൾക്കോ കൂട്ടുകാർക്കോ കുടുംബക്കാർക്കോ പരിചയത്തിലുള്ള ആർക്കെങ്കിലുമോ ആകട്ടെ കരിയർ, പഠന സംബന്ധിയായ സംശയങ്ങൾ ദൂരീകരിക്കാനും കൂടുതൽ അറിയാനും പ്രതിജ്ഞബദ്ധരായ സിജിയന്മാർ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്.

Keywords: News, Kerala, National, Kasaragod, Top-Headlines, Education, Natives, Course, Student, B.Des course, Undergraduate Common Entrance Examination for Design - UCEED, Product, Industrial, Apparel, Knitwear, Accessory, Lifestyle, Fashion, Jewellery, Footwear, Leather, Communication, Graphic, Animation, Mobility, Vehicle, Know more about B.Des course.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia