city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Oil & Gas | ഇടക്കാല ബജറ്റില്‍ രാജ്യത്തെ പ്രകൃതി വാതക വ്യവസായത്തിന് വന്‍ പ്രതീക്ഷകള്‍; എണ്ണ-വാതക വില കുറയുമോ?

ന്യൂഡെല്‍ഹി: (KasargodVartha) വരാനിരിക്കുന്ന ഇടക്കാല ബജറ്റില്‍ ഇന്ധന ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് രാജ്യത്തെ പ്രകൃതി വാതക വ്യവസായം കൂടുതല്‍ ഊന്നല്‍ തേടിയിട്ടുണ്ട്.

2030-ഓടെ ഊര്‍ജ മിശ്രിതത്തിലെ വാതക വിഹിതം നിലവിലെ 6% ല്‍ നിന്ന് 15% ആയി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്തെ സഹായിക്കുന്നതിന് കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് കരുതുന്നു. ഇന്ധന ഉപയോഗം വര്‍ധിപ്പിക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുമെന്നാണ് മേഖല കരുതുന്നത്.

കൂടുതല്‍ മേഖലകളില്‍ പ്രകൃതി വാതകത്തിണ് മുന്‍തൂക്കം നല്‍കാന്‍ സര്‍കാര്‍ ശ്രമിച്ചേക്കും. മെച്ചപ്പെട്ട ധനസഹായവും വായ്പാ അവസരങ്ങളും പ്രയോജനപ്പെടുത്തുന്നതിന് അടിസ്ഥാന സൗകര്യ മേഖലയ്ക്ക് കീഴില്‍ തരംതിരിച്ചിരിക്കുന്ന പ്രകൃതിവാതകത്തിന്റെ ദീര്‍ഘകാല ആവശ്യവും വ്യവസായം പ്രതീക്ഷിക്കുന്നു.

സിറ്റി ഗാസ് ഡിസ്ട്രിബ്യൂഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, പ്രോജക്റ്റുകളുടെ പ്രവര്‍ത്തനക്ഷമതയും നിര്‍വഹണവും മെച്ചപ്പെടുത്തുന്നതിന് ചില പ്രോത്സാഹന ഘടന പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ആഭ്യന്തര പിഎന്‍ജി (പൈപ്ഡ് നാചുറല്‍ ഗാസ്) കണക്ഷനില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നാണു കരുതുന്നത്.

2070 ഓടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാനുള്ള രാജ്യത്തിന്റെ നീക്കങ്ങള്‍ക്കും 2024ലെ ഇടക്കാല ബജറ്റ് വഴിതെളിക്കുമെന്നു കരുതപ്പെടുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ പൊതുമേഖലാ എണ്ണ- വാതക കമ്പനികളുടെ ഊര്‍ജ സംക്രമണ രീതികളിലും ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. 2023 ബജറ്റില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികള്‍ക്ക് ഊര്‍ജ പരിവര്‍ത്തനത്തിനായുള്ള മൂലധന നിക്ഷേപമായി 30,000 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക ഇതുവരെ കമ്പനികള്‍ക്ക് അനുവദിച്ചിട്ടില്ല. ഈ വിഷയത്തിലും നീക്കുപോക്കുകള്‍ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഊര്‍ജ മിശ്രിതത്തില്‍ ഗാസിന്റെ പങ്ക് വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തകൃതിയാണ്. അടുത്തിടെ പെട്രോളില്‍ എഥനോള്‍ മിശ്രണം ഉയര്‍ത്തിയതു വഴി രാജ്യത്തിനുണ്ടായ നേട്ടം കോടികളാണ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനു വേണ്ടി ഫോസില്‍ ഇന്ധനങ്ങളിലെ ആശ്വയത്വം കുറയ്ക്കേണ്ടുണ്ട്. അതിനാല്‍ രാജ്യത്തെ ഗ്യാസ് അധിഷ്ഠിത സമ്പദ് വ്യവസ്ഥയാക്കുന്നതില്‍ സര്‍കാര്‍ ഊന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷ.


Oil & Gas | ഇടക്കാല ബജറ്റില്‍ രാജ്യത്തെ പ്രകൃതി വാതക വ്യവസായത്തിന് വന്‍ പ്രതീക്ഷകള്‍; എണ്ണ-വാതക വില കുറയുമോ?



ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ അടക്കമുള്ള ഇന്ധനങ്ങളുടെ വിലയിലും ഉടന്‍ ഇളവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര സര്‍കാര്‍ സംസ്ഥാന സര്‍കാരുകളുമായി ഏകോപിപ്പിച്ച് വാറ്റ് കുറയ്ക്കല്‍ പോലുള്ള നയപരമായ നടപടികള്‍ സ്വീകരിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

പ്രകൃതിവാതകത്തെ ജിഎസ്ടി പരിധിയില്‍ ഉള്‍പെടുത്തുമെന്നും വ്യവസായം പ്രതീക്ഷിക്കുന്നു. നിലവില്‍ പെട്രോള്‍, ഡീസല്‍ അടക്കമുള്ള ഇന്ധനങ്ങള്‍ ജിഎസ്ടിക്ക് പുറത്താണ്. കേന്ദ്രവും സംസ്ഥാനങ്ങളും ഉള്‍പെടുന്ന ജിഎസ്ടി കൗണ്‍സില്‍ വിഷയത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് തിങ്ക് ഗാസ് ചീഫ് എക്‌സിക്യുടിംഗ് ഓഫീസര്‍ ഹര്‍ദീപ് സിംഗ് റായ് പറഞ്ഞു.

Keywords: News, National, National-News, Top-Headlines, Interim Budget, Oil, Gas Sector, Various Reliefs, Policy Push, Fuel Price, Industry, Interim Budget 2024: Oil and gas sector seeks various reliefs, policy push.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia