city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒടുവില്‍ കോഹ് ലിയും വഴങ്ങി, ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിലേക്ക് ഇന്ത്യയും

ന്യൂഡല്‍ഹി:(www.kasargodvartha.com 24/04/2018) ഒടുവില്‍ കോഹ് ലിയും വഴങ്ങി, ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിലേക്ക് ഇന്ത്യയും. ഈ വര്‍ഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യാ പര്യടനത്തിലെ ഒരു ടെസ്റ്റ് മത്സരം പകലും രാത്രിയുമായിട്ടായിരിക്കും നടക്കുകയെന്ന് ബിസിസിഐ അറിയിച്ചു.

ഒക്ടോബറില്‍ നടക്കുന്ന പരമ്പരയില്‍ പകല്‍-രാത്രി മത്സരം ഉണ്ടാകുമെന്ന് നേരത്തെ സൂചന ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഇതിനെതിരായ നിലപാടായിരുന്നു സ്വീകരിച്ചത്. പകല്‍ രാത്രി മത്സരത്തിനായി ഒരുങ്ങാന്‍ കൂടുതല്‍ സമയം വേണം എന്നായിരുന്നു കോഹ് ലിയുടെ വാദം. എന്നാല്‍ പരിശീലകന്‍ രവി ശാസ്ത്രി, ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിനോട് അനുകൂല നിലപാടായിരുന്നു.

ഒടുവില്‍ കോഹ് ലിയും വഴങ്ങി, ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിലേക്ക് ഇന്ത്യയും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്റ്, സെലക്ടേഴ്സ് എന്നിവരുമായി വിഷയം സംസാരിച്ചുവെന്നും, വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളില്‍ ഒന്ന് രാത്രിയും പകലുമായി നടത്തുവാന്‍ ധാരണയായെന്നും അമിതാഭ് ചൗധരി പറയുന്നു.

ഹൈദരാബാദും, രാജ്കോട്ടുമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ വേദികള്‍. എന്നാല്‍ മത്സരങ്ങളുടെ തിയതി ബിസിസിഐ പുറത്തുവിട്ടിട്ടില്ല. നേരത്തെ, ഭരണനിര്‍വഹണ സമിതി(COA)യും രാത്രി പകല്‍ മത്സരത്തിനോട് മുഖം തിരിച്ചിരുന്നു. ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ അഭിപ്രായം അറിഞ്ഞതിന് ശേഷം മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു ഭരണനിര്‍വഹണ സമിതിയുടെ നിലപാട

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Cricket, Sports, BCCI, India Likely to Play First Day-Night Test Against West Indies

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia