സുപ്രീംകോടതി ഉത്തരവ് എതിരായതോടെ പത്തി മടക്കി അനില്‍ അംബാനി, എറിക്‌സന് നല്‍കാന്‍ പണം സമാഹരിച്ചു തുടങ്ങി
Feb 21, 2019, 20:29 IST
മുംബൈ:(www.kasargodvartha.com 21/02/2019) സുപ്രീംകോടതി ഉത്തരവ് എതിരായതോടെ പത്തി മടക്കി അനില്‍ അംബാനി. സുപ്രീം കോടതി കഴിഞ്ഞ ദിവസം അംബാനിയോട് ജയിലില്‍ പോകേണ്ടി വരുമെന്ന് അന്ത്യശാസനം നല്‍കിയതോടെ എറിക്‌സണ്‍ കമ്പനിക്ക് പണം നല്‍കി തടിയൂരാന്‍ അനുജന്‍ അംബാനി ശ്രമം തുടങ്ങി. ബാങ്കുകളോട് 260 കോടി രൂപ നേരിട്ട് എറിക്‌സന്റെ അക്കൗണ്ടിലേക്ക് നല്കാന്‍ അനില്‍ അംബാനി ആവശ്യപ്പെട്ടിരിക്കുകയാണ്.
ആദായ നികുതി വകുപ്പില്‍ നിന്ന് റീഫണ്ടായി കിട്ടിയ 260 കോടി രൂപ ബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ് ഈ തുകയും ചേര്‍ത്ത് സുപ്രീം കോടതി ഉത്തരവായ തുക എറിക്‌സന് നല്‍കാനാണ് റിലയന്‍സ് ആലോചിക്കുന്നത്.
അനില്‍ അംബാനിക്ക് പുറമെ റിലയന്‍സ് ടെലികോം ചെയര്‍മാന്‍ സതീഷ് സേഥ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ ചെയര്‍പേഴ്‌സണ്‍ ഛായാ വിരാനി എന്നിവര്‍ക്കുമെതിരെ കോടതി കോര്‍ട്ട് അലക്ഷ്യ നടപടിക്ക് ഉത്തരവ് ഇടുകയായിരുന്നു. 550 കോടി രൂപയാണ് എറിക്‌സന് നല്കാന്‍ കോടതി ഉത്തരവിട്ടത്. കേസിന്റെ നടപടികളുടെ ഭാഗമായി റിലയന്‍സ് നേരത്തെ 118 കോടി രൂപ കെട്ടി വച്ചിരുന്നു. ഈ തുക ഉടന്‍ എറിക്‌സന് നല്കാന്‍ കോടതി നിര്‍ദേശിച്ചു. ബാക്കി തുകയാണ് നാലാഴ്ചക്കകം നല്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നാലാഴ്ചക്കകം തന്നെ മുഴുവന്‍ തുകയും പലിശയടക്കം കൊടുത്തു തീര്‍ക്കുമെന്ന് അംബാനി പറയുന്നു. ബുധനാഴ്ച സുപ്രീം കോടതി നാലാഴ്ചക്കകം 453 കോടി രൂപ എറിക്‌സന് നല്‍കണമെന്ന് കര്‍ശനമായ ഉത്തരവ് നല്‍കിയിരുന്നു. എറിക്‌സണ്‍ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Business, Court,How Anil Ambani's RCom reasoned for not paying Ericsson, but the SC saw through it