city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Home Loan | ഭവനവായ്പ എടുക്കുന്നതിന് മുമ്പ് ഇക്കാര്യം കൂടി അറിയുക; ഇഎംഐ കുറയും

മുംബൈ: (www.kasargodvartha.com) സ്വന്തം വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഇത് പൂര്‍ത്തിയാക്കാന്‍ ആളുകള്‍ രാപ്പകല്‍ അധ്വാനിക്കുന്നു. പക്ഷേ, എല്ലാവര്‍ക്കും അവരുടെ വരുമാനത്തില്‍ നിന്ന് ഉടന്‍ ഒരു വീട് വാങ്ങാന്‍ കഴിയുന്ന സാഹചര്യമില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ആളുകള്‍ ഭവനവായ്പയുടെ സഹായം സ്വീകരിക്കുന്നു. ഏതെങ്കിലും ബാങ്കില്‍ നിന്ന് ഭവനവായ്പ എടുക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിയേണ്ടത് പ്രധാനമാണ്.
           
Home Loan | ഭവനവായ്പ എടുക്കുന്നതിന് മുമ്പ് ഇക്കാര്യം കൂടി അറിയുക; ഇഎംഐ കുറയും

പ്രോസസിംഗ് ഫീസ്:

ഭവനവായ്പയ്ക്ക് അപേക്ഷിച്ചതിന് ശേഷം, വായ്പ അനുവദിക്കുന്നത് വരെ വിവിധ ചിലവുകള്‍ വഹിക്കേണ്ടി വരും. ചുരുക്കത്തില്‍, പ്രോസസിംഗ് ഫീസ്, സ്റ്റാംപ് ഡ്യൂടി മുതല്‍ നിയമപരമായ ചിലവ് വരെ നിങ്ങളുടെ പോകറ്റില്‍ നിന്ന് നല്‍കണം. ഓരോ ബാങ്കുകളുടെയും ഹൗസിംഗ് സൊസൈറ്റികളുടെയും പ്രോസസിംഗ് ചാര്‍ജുകള്‍ വ്യത്യസ്തമാണ്. ഇതുകൂടാതെ, വായ്പയ്ക്ക് അപേക്ഷിക്കുന്നതിനും സ്വത്ത് പരിശോധിക്കുന്നതിനുമുള്ള ബാധ്യതയും ബാങ്കുകള്‍ വായ്പ വാങ്ങുന്നയാള്‍ക്ക് മേല്‍ ചുമത്തുന്നു.

വായ്പ എടുക്കുമ്പോള്‍ ഇത് മനസില്‍ വയ്ക്കുക:

ഹോം ലോണിന് അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ അപേക്ഷിക്കുന്നതിന് മുമ്പ്, നിരവധി ബാങ്കുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും നിങ്ങള്‍ക്ക് വായ്പയെടുക്കാന്‍ ഏറ്റവും അനുയോജ്യമായത് ഏതെന്ന് കണ്ടെത്തുകയും ചെയ്യുക. കാരണം പല ബാങ്കുകളിലും അല്ലെങ്കില്‍ ഹൗസിംഗ് സൊസൈറ്റികളിലും വായ്പാ പലിശനിരക്ക് കുറവാണ്, എന്നാല്‍ അവയുടെ പ്രോസസിംഗ് ഫീസ് ഉയര്‍ന്നതാണ്. ഇത് അന്വേഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ചിത്രം വ്യക്തമാകും.

ഓരോ ബാങ്കിനും പ്രോസസ്സിംഗ് ചാര്‍ജുകള്‍ വ്യത്യസ്തമാണ്:

ഇത് വായ്പാ തുകയുടെ രണ്ട് ശതമാനം വരെയാകാം. അതേസമയം, ചില ഭവന കംപനികള്‍ ഭവനവായ്പയ്ക്ക് 10 മുതല്‍ 15 ആയിരം രൂപ വരെ നിശ്ചിത തുക ഈടാക്കുന്നു. ചില ബാങ്കുകളില്‍, വായ്പ തുകയുടെ 0.5 ശതമാനം മാത്രമാണ് പ്രോസസിംഗ് ഫീസ്. നിങ്ങള്‍ ഒരു ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ബാങ്കുകളുടെ പ്രോസസിംഗ് നിരക്കുകള്‍ അറിയേണ്ടത് പ്രധാനമാണ്.

ഇത്രയും തുക ചിലവഴിക്കാന്‍ തയ്യാറാവുക:

പ്രോസസിങ് ഫീസ് കൂടാതെ, ഭവന വായ്പ എടുക്കുന്നതിന് മറ്റ് നിരവധി ചിലവുകളും ഉള്‍പെടുന്നു. ഉദാഹരണത്തിന്, ഭവന വായ്പയ്ക്ക് അംഗീകാരം നല്‍കുന്നതിന് മുമ്പ്, നിയമപരമായ ഫീസ്, പ്രോപര്‍ടി വെരിഫികേഷന്‍, അപേക്ഷകന്റെ തൊഴില്‍ എന്നിവ ഉള്‍പെടെയുള്ള മറ്റ് പരിശോധനകള്‍ ബാങ്ക് നടത്തുന്നു. ബാങ്കുകള്‍ക്കുള്ള ഈ ചിലവ് വായ്പയെടുക്കുന്നയാളാണ് നല്‍കുന്നത്. ഇതുകൂടാതെ, ലോണ്‍ കരാറിലെ സ്റ്റാമ്പും നോടറി ഫീസും അപേക്ഷകന്‍ അടയ്ക്കണം.

You Might Also Like:

Keywords:  Latest-News, National, Top-Headlines, Bank Loans, Mumbai, Home Loan, Home Loan Processing Fees and Charges.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia