ഹിജാബ് വിവാദം; കർണാടകയിലെ എല്ലാ സ്കൂളുകളും കോളജുകളും 3 ദിവസത്തേക്ക് അടച്ചു; ഹൈകോടതിയിൽ വാദം ബുധനാഴ്ചയും തുടരും
Feb 8, 2022, 20:22 IST
ന്യൂഡൽഹി: (www.kasargodvartha.com 08.02.2022) ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കർണാടകയിലെ എല്ലാ സ്കൂളുകളും കോളജുകളും അടുത്ത മൂന്ന് ദിവസത്തേക്ക് അടച്ചിടും. 'സമാധാനവും ഐക്യവും നിലനിർത്താൻ' എല്ലാ ഹൈസ്കൂളുകളും കോളജുകളും അടച്ചിടാൻ ഉത്തരവിട്ടതായി മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്റ് ചെയ്തു. ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർകാർ കോളേജിലെ പെൺകുട്ടികൾ സമർപിച്ച ഹർജികളിൽ കർണാടക ഹൈകോടതിയിൽ ചൊവ്വാഴ്ച ആരംഭിച്ച വാദം കേൾക്കൽ ബുധനാഴ്ചയും തുടരും.
വിദ്യാർഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹർജിയിൽ ഹൈകോടതി വാദം കേൾക്കുന്നതിന് മുന്നോടിയായി, സമാധാനം നിലനിർത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എല്ലാവരോടും അഭ്യർഥിച്ചു. 'വിഷയം ഹൈകോടതിയുടെ പരിഗണനയിലാണ്, അത് അവിടെ തീരുമാനിക്കും. സമാധാനം നിലനിർത്താൻ എല്ലാവരോടും ഞാൻ അഭ്യർഥിക്കുന്നു. കോടതി തീരുമാനിക്കുന്നത് വരെ എല്ലാവരും സംസ്ഥാനത്തിന്റെ ഉത്തരവ് (യൂണിഫോമിൽ) പാലിക്കണം' - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ഉഡുപി ജില്ലയിലെ ഗവൺമെന്റ് ഗേൾസ് പിയു കോളജിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസുകളിൽ പ്രവേശിക്കുന്നത് തടഞ്ഞതിന് വിദ്യാർഥിനികൾ സമരം ആരംഭിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. ഉഡുപ്പിയിലെയും ചികമംഗളൂറിലെയും വലതുപക്ഷ സംഘടനകൾ ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ പ്രതിഷേധിക്കുകയും ഇത് സംസ്ഥാനത്തുടനീളം വ്യാപിക്കുകയും ചെയ്തു. ഇതിനിടെ നിരവധി ഒരു വിഭാഗം വിദ്യാർഥികൾ കാവി ഷോൾ ധരിച്ചെത്തിയിരുന്നു. വിവാദം രൂക്ഷമായതോടെ ഹൈകോടതിയിലേക്കാണ് ഇനി എല്ലാ കണ്ണുകളും.

Keywords: News, National, Karnataka, Udupi, School, Top-Headlines, Minister, Students, High-Court, Court, District, State, Hijab Row, Hijab Row: All Schools And Colleges In Karnataka Shut For 3 Days.
< !- START disable copy paste -->