പൂനെയില്‍ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട നിലയില്‍
Apr 4, 2017, 10:00 IST
പൂനെ: (www.kasargodvartha.com 04.04.2017) രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുനെ ലൊനാവ്ലക്ക് സമീപം ഭൂഷി ഡാമിനും ഐ എന്‍ എസ് നേവല്‍ ഡ്രൈയിനിങ് സ്റ്റേഷനുമിടയിലാണ് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തിയത്. സിന്‍ഹാഡ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അഹ് മദ് നഗറിലെ രാഹുരി സ്വദേശിയായ യുവാവും, ഇതേ കോളജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്.
വിവസ്ത്രരാക്കി കൈകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച വൈകുന്നേരം 7.30നും തിങ്കള്‍ ഉച്ചകഴിഞ്ഞ് രണ്ടിനും ഇടയിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി വ്യക്തമായിട്ടുണ്ട്. അതുകൊണ്ടു തന്നെ മോഷണശ്രമത്തിനിടെയാകാം കൊല നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.
ജുന്നാറിലെ ഒട്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടി, കോളജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Death, Murder, Crime, National, Students, Engineering students found dead near dam.