city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

EAM Jaishankar | 'പാണ്ഡവർക്ക് ബന്ധുക്കളെ തെരഞ്ഞെടുക്കാൻ കഴിഞ്ഞില്ല, നമുക്ക് നമ്മുടെ അയൽക്കാരെയും'; പാകിസ്താന് വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

പൂനെ: (www.kasargodvartha.com) പാണ്ഡവര്‍ക്ക് തങ്ങളുടെ ബന്ധുക്കളെ തെരഞ്ഞെടുക്കാന്‍ കഴിയാത്തതുപോലെ, ഭൂമിശാസ്ത്രപരമായ അയല്‍ക്കാരെ തെരഞ്ഞെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. 'ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. പാണ്ഡവര്‍ക്ക് ബന്ധുക്കളെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല, നമുക്ക് നമ്മുടെ അയല്‍ക്കാരെ തെരഞ്ഞെടുക്കാനും കഴിയില്ല. സ്വാഭാവികമായും, ഇക്കാര്യത്തിൽ നല്ല ബോധ്യമുണ്ടാകുമെന്ന്  പ്രതീക്ഷിക്കുന്നു', അദ്ദേഹം വ്യക്തമാക്കി.  അയൽക്കാരിൽ നിന്നുള്ള ഭീഷണിയിൽ ഇന്ത്യയോളം ഒരു രാജ്യവും കഷ്ടപ്പെട്ടിട്ടില്ലെന്ന് ജയശങ്കർ പറഞ്ഞു.
                 
EAM Jaishankar | 'പാണ്ഡവർക്ക് ബന്ധുക്കളെ തെരഞ്ഞെടുക്കാൻ കഴിഞ്ഞില്ല, നമുക്ക് നമ്മുടെ അയൽക്കാരെയും'; പാകിസ്താന് വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

തന്റെ 'ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണ്‍സെര്‍ട്ടെയ്ന്‍ വേള്‍ഡ്' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ 'ഭാരത് മാര്‍ഗ്' എന്ന പേരിലുള്ള മറാത്തി വിവർത്തനത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറാത്തി പതിപ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രകാശനം ചെയ്തു.

പാകിസ്താനിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചോദിച്ചപ്പോള്‍ പാകിസ്താനില്‍ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് പ്രതികരിക്കാന്‍ കഴിയില്ലെന്ന് ജയശങ്കര്‍ പറഞ്ഞു. സിന്ധു നദീജല ഉടമ്പടി ഒരു സാങ്കേതിക കാര്യമാണെന്നും ഇന്ത്യയുടെയും പാക്കിസ്ഥാനിലെയും സിന്ധു നദീജല കമ്മീഷണര്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയെ ആശ്രയിച്ചിരിക്കും ഭാവി നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ വിദേശനയത്തിലെ കടൽ മാർഗം വഴിയുള്ള മാറ്റങ്ങൾ  എടുത്തുപറഞ്ഞ ജയശങ്കര്‍, രാജ്യത്തിന്റെ സ്വാധീനം ഇന്ത്യന്‍ മഹാസമുദ്രത്തിന് അപ്പുറം പസഫിക് സമുദ്രം വരെ എത്തിയിട്ടുണ്ടെന്ന് കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞർ ഭഗവാൻ കൃഷ്ണനും ഹനുമാനുമായിരുന്നുവെന്ന് ജയശങ്കർ പറഞ്ഞു. വലിയ ഒരു ദൗത്യമാണ് ഹനുമാന് ഉണ്ടായിരുന്നത്. നയതന്ത്രത്തിലൂന്നിയാണ് അദ്ദേഹം അത് പൂർത്തിയാക്കിയത്. രാവണനിൽ നിന്ന് സീതയെ രക്ഷിച്ചതിനെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ജയ്ശങ്കർ വ്യക്തമാക്കി. തന്ത്രപരമായ ക്ഷമയാണ് വേണ്ടതെങ്കിൽ നമ്മൾ കൃഷ്ണനെ മാതൃകയാക്കണം. ശിശുപാലന് നൂറുതവണ മാപ്പുകൊടുക്കുമെന്നാണ് കൃഷ്ണൻ പറഞ്ഞത്. നൂറ്റിയൊന്നാമതും തെറ്റ് ചെയ്താൽ കൃഷ്ണൻ ശിശുപാലനെ വധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് പാകിസ്താൻ ഇപ്പോൾ. വര്‍ധിച്ചുവരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ലോകബാങ്ക് പാക്കിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷത്തെ നാല് ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമായി താഴ്ത്തിയതായി ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കുറഞ്ഞ വിദേശനാണ്യ കരുതല്‍ ശേഖരവും വലിയ സാമ്പത്തിക, കറന്റ് അക്കൗണ്ട് കമ്മിയും മൂലം പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി അപകടകരമാണ്. അടുത്തിടെയുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം  സ്ഥിതി കൂടുതല്‍ വഷളാക്കി. വെള്ളപ്പൊക്കം രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് ഭാഗത്തെയും ബാധിക്കുകയും അടിസ്ഥാന സൗകര്യങ്ങളെ താറുമാറാക്കുകയും ജനസംഖ്യയുടെ 15 ശതമാനത്തോളം ആളുകളെ നേരിട്ട് ബാധിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൂടാതെ, കുറഞ്ഞ വിദേശ നാണയ കരുതല്‍ ശേഖരണവും മറ്റും കാരണം പാകിസ്ഥാന്റെ കറന്‍സിയുടെ മൂല്യം ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ  14 ശതമാനം ഇടിഞ്ഞു, അതേ കാലയളവില്‍ രാജ്യത്തിന്റെ റിസ്‌ക് പ്രീമിയം 15 ശതമാനം വര്‍ധിച്ചു. ഇതിനിടയില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) സര്‍ക്കാര്‍ അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) എല്ലാ നിബന്ധനകളും പാലിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് വായ്പാ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ഐഎംഎഫിന്റെ കര്‍ശനമായ'വ്യവസ്ഥകള്‍ അംഗീകരിക്കാൻ പാക്കിസ്ഥാൻ ഭരണകക്ഷി നിർബന്ധിതരായത്. അവശ്യവസ്തുക്കളുടെ വിതരണത്തിന് തടസമായി 9,000-ത്തിലധികം കണ്ടെയ്നറുകള്‍ വിവിധ പാകിസ്ഥാന്‍ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്തെ പണപ്പെരുപ്പം ഏതാണ്ട് 30 ശതമാനമായി ഉയര്‍ന്നു.

രാജ്യത്തിന്റെ ഫണ്ടുകള്‍ കുറയുകയും ഭക്ഷണ സാധനങ്ങളുടെ വിലകള്‍ വര്‍ധിക്കുകയും ചെയ്യുന്നു. 'ഇസ്ലാം ഖബര്‍' റിപ്പോർട്ട് അനുസരിച്ച്, ഡോളറിന്റെ ക്ഷാമം കാരണം കണ്ടെയ്നറുകളില്‍ നിന്ന് വസ്തുക്കള്‍ ഇറക്കാന്‍  ഇറക്കുമതിക്കാര്‍ക്ക് കഴിയുന്നില്ല, അതേസമയം കൃത്യസമയത്ത് പണം നൽകാനാവാത്തതിനാൽ പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഷിപ്പിംഗ് കമ്പനികള്‍ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ഇത് ഇറക്കുമതിയെയും കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കും. 

സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ (SBP) ന് 4.4 ബില്യണ്‍ ഡോളറിന്റെ കരുതല്‍ ധന ശേഖരം മാത്രമാണുള്ളത്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളെ ആശ്രയിച്ചാണ് ആഭ്യന്തരമായി പാകിസ്താനിൽ സാധനങ്ങള്‍ നിര്‍മിക്കുന്നത്. അസംസ്‌കൃത വസ്തുക്കളിലെ ഇറക്കുമതിയിലെയും മറ്റും പ്രശ്നനങ്ങൾ കാരണം ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസ്യതയും വിപണി വിഹിതവും നഷ്ടപ്പെടുന്നതിനാല്‍ പാക്കിസ്ഥാനിലെ ടെക്സ്റ്റൈല്‍ വ്യവസായവും ദുരിതത്തിലാണ്.

പാക്കിസ്ഥാനിലെ ആശുപത്രികളില്‍ മരുന്നുകളുടെ ക്ഷാമമുണ്ട്, ഗോതമ്പ്, വളം, പെട്രോള്‍ തുടങ്ങിയ വസ്തുക്കളുടെ ക്ഷാമം ഉടന്‍ ഉണ്ടായേക്കാം. ഇറക്കുമതി തുക കുറയ്ക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതിന് വെള്ളം, ഗ്യാസ്, വൈദ്യുതി തുടങ്ങിയ വിഭവങ്ങള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ഷെരീഫ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

1960ലെ സിന്ധു നദീജല ഉടമ്പടിയിൽ ഭേദഗതി ആവശ്യപ്പെട്ട് പാകിസ്താന് ഇന്ത്യ കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ജനുവരി 25ന് സിന്ധു നദീജല കമ്മീഷണർമാർ വഴിയാണ് നോട്ടീസ് നൽകിയത്. ഉടമ്പടി കരാറിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി. 90 ദിവസത്തിനുള്ളിൽ ഉടമ്പടിയിൽ ഭേദഗതി ചെയ്യാൻ പാകിസ്ഥാൻ ഇന്ത്യ നടത്തുന്ന ചർച്ചകളിൽ പങ്കെടുക്കുന്നതിനാണ് ഈ നോട്ടീസ്. 62 വർഷമായി നിലനിൽക്കുന്ന ഉടമ്പടിയിൽ ചില മാറ്റങ്ങൾ കൊണ്ട് വരനാണ് ഇന്ത്യ പരിഷ്കരണ നടപടിക്രമങ്ങൾ മുന്നോട്ട് വച്ചത്

Keywords: Latest-News, National, Top-Headlines, India, New Delhi, Minister, Controversy, Political-News, Politics, Government-of-India, S. Jaishankarn (Minister of External Affairs of India), Pakistan, Pandavas couldn't choose their relatives, we can't choose our neighbours: EAM Jaishankar on Pakistan. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia