നികുതി സംബന്ധിച്ച് അവ്യക്തത; നിക്ഷേപകര്‍ ബിറ്റ്‌കോയിന്‍ വിറ്റൊഴിയുന്നു
Dec 11, 2017, 18:19 IST
മുംബൈ: (www.kasargodvartha.com 11.12.2017) ആദായ നികുതി സംബന്ധിച്ച വ്യക്തതയില്ലാത്തതിനെ തുടര്‍ന്ന് രാജ്യത്തെ നിക്ഷേപകര്‍ ബിറ്റ്‌കോയിന്‍ വിറ്റൊഴിയുന്നുവെന്ന് റിപ്പോര്‍ട്ട്. ബിറ്റ്‌കോയിന്‍ ഇടപാട് രാജ്യത്ത് അംഗീകൃതമല്ലെങ്കിലും 20 മുതല്‍ 30 ശതമാനം വരെ മൂലധന നേട്ട നികുതിയാണ് ബിറ്റ്‌കോയിന് ബാധകമാകുകയെന്ന് വിദഗ്ധര്‍ പറയുന്നു. ബിസിനസ് വരുമാനം അല്ലെങ്കില്‍ മൂലധന നേട്ടം എന്നിവയ്ക്ക് ബാധകമായ ആദായ നികുതിയായിരിക്കും നല്‍കേണ്ടിവരികയെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ബിറ്റ്‌കോയിന് വ്യാപാരത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇതില്‍ നിക്ഷേപിക്കാനെന്നും റിസര്‍വ് ബാങ്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് മൂന്നാമത്തെ മുന്നറിയിപ്പ് ആര്‍ബിഐ പുറത്തുവിട്ടത്. 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ നിലവാരത്തിനുവരെ ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചവര്‍ മൂല്യം 10 ലക്ഷം കടന്നപ്പോള്‍ വിറ്റഴിക്കാന്‍ തിരക്കുകൂട്ടിയതായി ഇന്ത്യയിലെ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചായ സെബ്‌പെ സഹ സ്ഥാപകന്‍ സൗരബ് അഗര്‍വാള്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിപ്‌റ്റോ കറന്‍സി ഇടപാട് രാജ്യത്ത് ഇതുവരെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ റിട്ടേണ്‍ നല്‍കുമ്പോള്‍ ലാഭ നഷ്ടങ്ങള്‍ ഫയല്‍ ചെയ്യുന്നത് സങ്കീര്‍ണമാകും. മുന്‍കൂര്‍ നികുതി അടയ്‌ക്കേണ്ട അവസാന തിയതി ഡിസംബര്‍ 15 ആയതിനാല്‍ നിക്ഷേപകരും നികുതി കണ്‍സള്‍ട്ടന്റുമാരും എങ്ങനെയാണ് ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നുള്ള നേട്ടം കൈകാര്യം ചെയ്യേണ്ടതെന്നറിയാതെ കുഴങ്ങുകയാണ്. ഡിജിറ്റല്‍ കറന്‍സി ഇടപാട് സംബന്ധിച്ച് ധനകാര്യമന്ത്രാലയം ഉടനെ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Keywords: Business, Tax, Mumbai, India, National, Bank, news, Top-Headlines, Bitcoin makes debut on futures market