city-gold-ad-for-blogger
Aster MIMS 10/10/2023

Jobs | ബി. ഫാമിന് ശേഷം കേന്ദ്ര സർക്കാരിന്റെ കീഴിൽ വിജിലൻസിൽ ജോലി ലഭിക്കുമോ? അറിയാം കൂടുതൽ

ന്യൂഡെൽഹി: (www.kasargodvartha.com) വിജിലൻസ് ഓഫീസറാകാൻ ഒരാൾ കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (CGL) പരീക്ഷ എഴുതണം. സ്റ്റാഫ് സെലക്ഷൻ കമ്മീഷനാണ് സിജിഎൽ പരീക്ഷ നടത്തുന്നത്. ഇതിലൂടെ സെൻട്രൽ വിജിലൻസ് കമ്മിഷന്റെ കീഴിലുള്ള വിജിലൻസ് അസിസ്റ്റന്റ് തസ്തികയിൽ ജോലികൾ ലഭ്യമാണ്.

Jobs | ബി. ഫാമിന് ശേഷം കേന്ദ്ര സർക്കാരിന്റെ കീഴിൽ വിജിലൻസിൽ ജോലി ലഭിക്കുമോ? അറിയാം കൂടുതൽ

ബി.ഫാർമസിയിലോ മറ്റേതെങ്കിലും കോഴ്‌സിലോ ബിരുദം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് വിജിലൻസ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതാൻ അർഹതയുണ്ട്. ഇതിനായി, ഉദ്യോഗാർഥി അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. പ്രായം 18 മുതൽ 30 വയസ് വരെ ആയിരിക്കണം. ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് നൽകും. വിജിലൻസ് ജോലിയിലേക്കുള്ള പരീക്ഷയുടെ എല്ലാ ഘട്ടങ്ങളിലും യോഗ്യത നേടിയ ശേഷമായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

സ്ഥാപനത്തിലെ സെൻസിറ്റീവ്/അഴിമതി തിരിച്ചറിയുകയും അത്തരം മേഖലയിൽ നിയമിതരായ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ് വിജിലൻസിന്റെ ജോലി. അഴിമതിയും മറ്റും കണ്ടെത്തുന്നതിന് മിന്നൽ പരിശോധനകൾ നടത്താറുണ്ട്. സംശയാസ്പദമായ ഉദ്യോഗസ്ഥരിൽ കൃത്യമായ നിരീക്ഷണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.

കേന്ദ്ര വിജിലൻസ് കമ്മീഷണർ, വിജിലൻസ് കമ്മീഷണർ എന്നിവരെ ഒരു സമിതിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് നിയമിക്കുന്നത്. ഇതിൽ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ അന്വേഷിക്കുന്നത് വിജിലൻസിന്റെ ജോലിയുടെ ഭാഗമാണ്. കീഴ്ക്കോടതികളിൽ കുറ്റക്കാരായവരെ പ്രോസിക്യൂഷൻ ചെയ്യാൻ സഹായിക്കുക, അഴിമതിക്കാരായ സർക്കാർ ജീവനക്കാരെ പിടികൂടാൻ റെയ്ഡ് നടത്തുക, കൈക്കൂലി വാങ്ങുന്ന ജീവനക്കാരെ കയ്യോടെ പിടികൂടുക എന്നിവയും ജോലിയുടെ ഭാഗമാണ്. സെൻട്രൽ വിജിലൻസ് കമ്മീഷനിൽ (CVC) അസിസ്റ്റന്റ് ജോലി ഗ്രൂപ്പ് ബി സേവനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Keywords: News, National, New Delhi, Central Government, Vigilance Job, CGL Exam, Criminal Case, Lok Sabha, Are you eligible for central government vigilance jobs after B.Pharmacy?
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL