Tragedy | ഇലക്ട്രിക് ബൈക് ഷോറൂമില്‍ തീപിടിച്ച് 8 പേര്‍ക്ക് ദാരുണാന്ത്യം; സര്‍കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
ഹൈദരാബാദ്: (www.kasargodvartha.com) തെലങ്കാനയിലെ സെകന്തരാബാദിലെ ഇലക്ട്രിക് ബൈക് ഷോറൂമിലുണ്ടായ തീപിടുത്തത്തില്‍ എട്ട് മരണം. നിരവധിപേര്‍ക്ക് പൊള്ളലേറ്റു. ഇവരെ സെകന്തരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍കാര്‍ ഉത്തരവിട്ടു.
തിങ്കളാഴ്ച രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. ഇലക്ട്രിക് ബൈക് ഷോറൂമിന്റെ മുകളിലെ ലോഡ്ജില്‍ താമസിച്ചിരുന്നവര്‍ അടക്കമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉണ്ട്. തീപിടുത്തത്തിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ച ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 25 ഓളം പേര്‍ ഇവിടെ താമസിച്ചതായാണ് വിവരം. ഷോര്‍ട്‌സെര്‍ക്യൂടാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.
Keywords: news,National,India,Death,fire,Government,Top-Headlines,Injured, 8 died in Hyderabad e-bike showroom fire