city-gold-ad-for-blogger

Communalism | സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: മതപരമായ സംഘര്‍ഷങ്ങളില്‍ മുറിവേല്‍ക്കുന്ന ഇന്‍ഡ്യ; മുന്നോട്ടുമുള്ള പ്രയാണത്തില്‍ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി

ന്യൂഡെല്‍ഹി: (www.kasargodvartha.com) എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം പിന്നിടുന്നതോടെ ഇന്‍ഡ്യ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. 75 വര്‍ഷത്തെ സ്വാതന്ത്ര്യത്തിന്റെ മഹത്തായ പ്രയാണം വരും കാലങ്ങളില്‍ നാം അതിവേഗം മുന്നോട്ട് പോകുമെന്ന പ്രതീക്ഷ നല്‍കുന്നു. മതപരമായ വീക്ഷണകോണില്‍, ഇന്‍ഡ്യന്‍ സംസ്‌കാരം ബഹുസ്വരമാണ്. വൈവിധ്യത്തിലാണ് ഈ രാജ്യത്തിന്റെ സൗന്ദര്യം. വിവിധ മതങ്ങളും സംസ്‌കാരങ്ങളും ജാതികളും ഉപജാതികളും ഭാഷകളും ആഘോഷങ്ങളും നിലനില്‍ക്കുന്ന രാജ്യമാണിത്.
               
Communalism | സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: മതപരമായ സംഘര്‍ഷങ്ങളില്‍ മുറിവേല്‍ക്കുന്ന ഇന്‍ഡ്യ; മുന്നോട്ടുമുള്ള പ്രയാണത്തില്‍ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി

എല്ലാ വൈവിധ്യങ്ങളേയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന രാജ്യത്തിന്റെ മഹത്തായ ഭരണഘടന ഇന്‍ഡ്യയിലെ ജനങ്ങളെ ഒന്നായി ചേര്‍ത്തുനിര്‍ത്തി. 'നാനാത്വത്തില്‍ ഏകത്വം' എന്ന ദാര്‍ശനികാടിസ്ഥാനത്തിലുള്ള നമ്മുടെ മതേതരത്വ കാഴ്ചപ്പാടായിരുന്നു. എന്നാല്‍ അതിനിടയിലും രാജ്യത്തിന്റെ മുറിവുകളാണ് മതങ്ങള്‍ തമ്മിലുള്ള അക്രമാസക്തമായ വര്‍ഗീയ അസ്വസ്ഥതകള്‍. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അതില്‍ നിന്ന് നാം മുക്തമായിട്ടില്ല.

ഇന്‍ഡ്യന്‍ വിഭജനം 1949 വരെ നീണ്ടുനിന്ന കൂട്ട രക്തച്ചൊരിച്ചിലിനും അക്രമത്തിനും സാക്ഷ്യം വഹിച്ചു. 1964, 1965, 1967 വര്‍ഷങ്ങളില്‍ ഇന്‍ഡ്യയുടെ കിഴക്കന്‍ ഭാഗത്ത് - റൂര്‍കല, ജംഷഡ്പൂര്‍, റാഞ്ചി എന്നിവിടങ്ങളില്‍, കലാപങ്ങളുടെ ഒരു പരമ്പര പൊട്ടിപ്പുറപ്പെട്ടു. 1969 സെപ്റ്റംബറില്‍ അഹ്മദാബാദില്‍ നടന്ന കലാപം രാജ്യത്തിന്റെ മനസാക്ഷിയെ പിടിച്ചുകുലുക്കി. 1974 ഏപ്രിലില്‍ മുംബൈയിലെ വോര്‍ളി പ്രദേശത്ത് നടന്ന അക്രമം മറ്റൊരു കറുത്ത അധ്യായമാണ്.

1983ലെ നെല്ലിയിലെ അക്രമം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശമായ വംശഹത്യയായാണ് വിശേഷിപ്പിക്കുന്നത്. 1984 ഒക്ടോബറില്‍, ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു. ഡെല്‍ഹിയിലും ഉത്തര്‍പ്രദേശിലും മറ്റ് ഭാഗങ്ങളിലും 4000-ത്തിലധികം സിഖുകാര്‍ കൊല്ലപ്പെട്ടു.

1985ലെ ശഅബാനു വിവാദവും ബാബറി മസ്ജിദ്-രാമജന്മഭൂമി വിവാദവും എണ്‍പതുകളില്‍ വര്‍ഗീയത തീവ്രമാക്കാനുള്ള ശക്തമായ ഉപകരണങ്ങളായി മാറി. 1992 ഡിസംബറില്‍ വലതുപക്ഷ പാര്‍ടികള്‍ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ വര്‍ഗീയ കലാപം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തി. പിന്നീടിങ്ങോട്ട് വര്‍ഗീയതയും അളവ് രൂക്ഷമാകുന്നതാണ് കാണുന്നത്. സവിശേഷമായ ഈ സാഹചര്യത്തെ ഇന്‍ഡ്യ അതിജീവിക്കേണ്ടതുണ്ട്.

Keywords: News, National, Top-Headlines, Challenges-Post-Independence, India, Religion, Controversy, Celebration, Attack, Communalism, Azadi Ka Amrit Mahotsav, 75 years of independence and communalism.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia