Accidental Death | മുംബൈയില്‍ ബസ് കുഴിയിലേക്ക് മറിഞ്ഞ് 5 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരുക്ക്
ഡോംബിവ്ലിയിലെ കേസര്‍ ഗ്രാമത്തില്‍ നിന്ന് ഭക്തരുമായി പന്തര്‍പുരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
3 മണിക്കൂറിനുശേഷം പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.
മുംബൈ: (KasargodVartha) ചൊവ്വാഴ്ച (16.07.2024) പുലര്‍ചെ ബസ് (Bus) ട്രാക്ടറുമായി (Tractor) കൂട്ടിയിടിച്ച് കുഴിയിലേക്ക് മറിഞ്ഞ് അഞ്ച് യാത്രക്കാര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുംബൈ എക്‌സ്പ്രസ് ഹൈവേയ്ക്ക് (Mumbai Expressway) സമീപമാണ് അപകടം നടന്നത്.
പരുക്കേറ്റ 42 പേരെ അടുത്തുള്ള എംജിഎം ആശുപത്രിയിലും മൂന്നു പേരെ സമീപമുള്ള സര്‍കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി നവി മുംബൈ ഡിസിപി പങ്കജ് ദഹാനെ (DCP Navi Mumbai Pankaj Dahane) അറിയിച്ചു. ഡോംബിവ്ലിയിലെ കേസര്‍ ഗ്രാമത്തില്‍ നിന്ന് ഭക്തരുമായി മഹാരാഷ്ട്രയിലെ പന്തര്‍പുരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് മുംബൈ എക്‌സ്പ്രസ് ഹൈവേയിലെ മുംബൈ-ലോണാവാല പാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ബസ് പുറത്തെടുക്കുകയും മൂന്ന് മണിക്കൂറിനുശേഷം പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.