city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യ പോസ്റ്റ് ബാങ്കിന് സ്വീകര്യതയേറുന്നു, സഹകരണത്തിനു തയാറായി രണ്ട് ഡസനില്‍ അധികം കമ്പനികള്‍

ന്യൂഡെല്‍ഹി: (www.kvartha.com 28.03.2017) ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കുമായി സഹകരിക്കാന്‍ ബാങ്കിംഗ്, ബാങ്കിംഗ് ഇതര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 26 കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു.

കമ്പനികളുമായുള്ള ചര്‍ച്ചയുടെ വിവിധ ഘട്ടത്തിലാണ് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം. രാജ്യത്തെ സാധാരണക്കാര്‍ക്കു വേണ്ടി കമ്പനികള്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ പരിശോധിച്ച ശേഷം സഹകരണവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്നും സിന്‍ഹ വ്യക്തമാക്കി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

 ഇന്ത്യ പോസ്റ്റ് ബാങ്കിന് സ്വീകര്യതയേറുന്നു, സഹകരണത്തിനു തയാറായി രണ്ട് ഡസനില്‍ അധികം കമ്പനികള്‍

യെസ് ബാങ്ക്, യൂണിയന്‍ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡച്ച് ബാങ്ക്. ബാര്‍ക്ലെയ്‌സ്, എച്ച്എസ്ബിസി, റോയല്‍ സുന്ദരം തുടങ്ങിയ ബാങ്കിംഗ്, ബാങ്കിംഗ് ഇതര കമ്പനികളാണ് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കുമായി സഹകരിക്കുന്നതിന് താല്‍പ്പര്യം അറിയിച്ചിട്ടുള്ളതില്‍ പ്രമുഖമെന്നും മനോജ് സിന്‍ഹ പറഞ്ഞു. സാധാരണ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രവര്‍ത്തന രീതിയാണ് പേമെന്റ് ബാങ്കുകള്‍ക്കുള്ളത്. വായ്പാ നടപടികള്‍ നേരിട്ട് കൈകാര്യം ചെയ്യുന്നതിന് പേമെന്റ് ബാങ്കുകള്‍ക്ക് അനുവാദമില്ല. സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളിലുള്ള ഡിമാന്‍ഡ് ഡെപ്പോസിറ്റുകള്‍ മാത്രമെ പേമെന്റ് ബാങ്കുകള്‍ക്ക് സ്വീകരിക്കാനും സാധിക്കുകയുള്ളൂ. വ്യക്തിഗത ഉപയോക്താവിന് പരമാവധി 1,00,000 രൂപയാണ് നിക്ഷേപിക്കാവുന്നത്.

എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല, ബാങ്കിംഗ് ഇതര സാമ്പത്തിക സേവനങ്ങള്‍ക്കായി അനുബന്ധ സ്ഥാപനങ്ങള്‍ തുറക്കരുത് തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളും പേമെന്റ് ബാങ്ക് ലൈസന്‍സ് അനുവദിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ടുവെക്കുന്നുണ്ട്. അടിസ്ഥാന ഉല്‍പ്പന്നങ്ങളും ബാങ്കിംഗ് സേവനങ്ങളും അവതരിപ്പിച്ചുകൊണ്ട് റായ്പ്പൂരിലും റാഞ്ചിയിലുമായി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് ജനുവരി 30ന് രണ്ട് ശാഖകള്‍ തുറന്നിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കുമായി സഹകരിച്ചാണ് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് ഇവിടങ്ങളില്‍ ശാഖ തുറന്നത്.


Also Read:
റിയാസ് മൗലവി വധം; റിമാന്റില്‍ കഴിയുന്ന പ്രതികളെ ബുധനാഴ്ച തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും
Keywords: 27 companies want to collaborate with India Post Payments Bank, New Delhi, Minister, Meeting, NRI Association, news, Top-Headlines, National.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia