Found Dead | യുവാവ് ലോഡ്ജ് മുറിയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ; അന്വേഷണവുമായി പൊലീസ്
Nov 23, 2023, 11:34 IST
മംഗ്ളുറു: (KasargodVartha) യുവാവ് ലോഡ്ജ് മുറിയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ. ബികർണക്കട്ടെയിൽ താമസിക്കുന്ന യഷ്‌രാജ് എസ് സുവർണ (43) ആണ് മരിച്ചത്. മംഗ്ളുറു കങ്കനാടിയിൽ ബുധനാഴ്ച അർധരാത്രിയോടെ ലോഡ്ജിന്റെ രണ്ടാം നിലയിലെ മുറിയിലാണ് സംഭവം നടന്നത്.
< !- START disable copy paste -->
നവംബർ 15നാണ് യുവാവ് ലോഡ്ജിൽ താമസിക്കാൻ എത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇയാൾ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. ബുധനാഴ്ച അർധരാത്രിയോടെ മുറിയുടെ വാതിലിൽ നിന്ന് പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കടന്നപ്പോൾ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Keywords: Manglore,Youth,Lodge,Room,Death,Kasaragod,Karnataka,Found,November,Police Youth found dead in lodge room
Keywords: Manglore,Youth,Lodge,Room,Death,Kasaragod,Karnataka,Found,November,Police Youth found dead in lodge room