മൂന്നു മാസത്തോളം ഭാര്യയെ പീഡിപ്പിച്ചതിന് ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍
Jun 26, 2015, 16:29 IST
മംഗളൂരു: (www.kasargodvartha.com 26/06/2015) മൂന്നു മാസത്തോളം ഭാര്യയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെയും കാമുകിയെയും കാവൂര്‍ പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാന് സ്വദേശിയായ ഗണപത് (32), കാമുകി സുമിത്ര എന്നിവരാണ് അറസ്റ്റിലായത്. ഗണപതിന്റെ ഭാര്യ സ്വപ്നയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഒമ്പത് വര്‍ഷം മുമ്പാണ് ഗണപതിന്റെ സുമിത്രയുടെയും വിവാഹം കഴിഞ്ഞത്. തുടര്‍ന്ന് രാജസ്ഥാനില്‍ താമസിച്ചിരുന്ന ഇവരില്‍ ഗണപത് ജോലിക്കായി മംഗളൂരുവിലെത്തിയതായിരുന്നു. മംഗളൂരുവില്‍ വെച്ച് ഗണപത് സുമിത്രയുമായി പ്രണയത്തിലാവുകയായിരുന്നു.
മൂന്നു മാസം മുമ്പ് മംഗളൂരുവിലെത്തിയ സ്വപ്നയെ ഗണപതും സുമിത്രയും ചേര്‍ന്ന് ഇരുണ്ടമുറിയിലടച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സ്വപ്ന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സബ് ഇന്‍സ്പെക്ടര്‍ ഉമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്.
Advertisement: