city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | 4 പേരുടെ കൂട്ടക്കൊലപാതകം: കാരണമായത് പ്രതിയുടെ സ്വർണക്കടത്ത് ബന്ധമോ?എയർഹോസ്റ്റസിനോടുള്ള വിരോധം കൊലയിലേക്ക് നയിച്ചെന്ന് അനുമാനം; വിവിധ കോണുകളിൽ അന്വേഷണം നടക്കുകയാണെന്ന് എസ് പി; പിടിയിലായ പ്രവീൺ ചൗഗുലെയെ ഉടൻ കോടതിയിൽ ഹാജരാക്കും; പ്രദേശത്ത് അതീവ സുരക്ഷ

മംഗ്ളുറു: (KasargodVartha) ഉഡുപി മൽപെക്കടുത്ത് നെജാരുവിൽ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ബെലഗാവിയിലെ കുടുച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത കേസിലെ പ്രതി പ്രവീൺ ചൗഗുലെയെ ബുധനാഴ്ച ഉച്ചയ്ക്ക് ഉഡുപി കോടതിയിൽ ഹാജരാക്കും. സുരക്ഷയുടെ ഭാഗമായി കോടതി പരിസരത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Investigation | 4 പേരുടെ കൂട്ടക്കൊലപാതകം: കാരണമായത് പ്രതിയുടെ സ്വർണക്കടത്ത് ബന്ധമോ?എയർഹോസ്റ്റസിനോടുള്ള വിരോധം കൊലയിലേക്ക് നയിച്ചെന്ന് അനുമാനം; വിവിധ കോണുകളിൽ അന്വേഷണം നടക്കുകയാണെന്ന് എസ് പി; പിടിയിലായ പ്രവീൺ ചൗഗുലെയെ ഉടൻ കോടതിയിൽ ഹാജരാക്കും; പ്രദേശത്ത് അതീവ സുരക്ഷ

ബുധനാഴ്ച പുലർച്ചെ മുതൽ ഡിഎസ്പി ഓഫീസിന് മുന്നിലും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഉഡുപി കോടതിയിലും ഡിവൈഎസ്പി ഓഫീസിലും പരിസര പ്രദേശങ്ങളിലും ഉഡുപി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 25 എഎസ്ഐ, അഞ്ച് പിഎസ്ഐ, മൂന്ന് ഇൻസ്പെക്ടർമാർ, 150 കോൺസ്റ്റബിൾമാർ, ആറ് ഡിഎആർ ബറ്റാലിയനുകൾ, മൂന്ന് കെഎസ്ആർപി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേസിൽ വിവിധ കോണുകളിൽ അന്വേഷണം നടക്കുകയാണെന്നും വൈകുന്നേരത്തോടെ ചിത്രം വ്യക്തമാകുമെന്നും ഉഡുപി പൊലീസ് സൂപ്രണ്ട് ഡോ. അരുൺ പറഞ്ഞു. പ്രവീൺ ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംശയാസ്പദമായ നിരവധി പേരെ ഞങ്ങൾ ചോദ്യം ചെയ്തുവരികയാണ്. മുൻകരുതലിന്റെ ഭാഗമായി ജില്ലയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിയെ നേരത്തെ പൊലീസ് ഉഡുപിയിലേക്ക് കൊണ്ടുവന്നിരുന്നു. പിന്നീട് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് സാധ്യത. ഉഡുപി, ബെലഗാവി പൊലീസിന്റെ സംയുക്ത ഓപറേഷനിൽ ബെലഗാവി റായ്ബാഗ് താലൂകിലെ കുടുച്ചിയിൽ നിന്നാണ് പ്രവീണിനെ പിടികൂടിയത്. പ്രതി മൊബൈൽ ഫോൺ സ്വിച് ഓൺ ചെയ്‌തതാണ് നിർണായകമായത്. ബന്ധുക്കളുടെ വീട്ടിലായിരുന്നു പ്രവീൺ താമസിച്ചിരുന്നത്.

ഞായറാഴ്ച രാവിലെ 8.30 ഓടെ നടന്ന സംഭവത്തിൽ, സഊദി അറേബ്യയിൽ പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (47), മക്കളായ അഫ്‌നാൻ (23), അയ്നാസ് (21), അസീം (14) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന നൂർ മുഹമ്മദിന്റെ മാതാവ് ഹാജിറ (70) യ്ക്ക് പരുക്കേറ്റിരുന്നു. ഇവർ ഇപ്പോൾ സുഖം പ്രാപിച്ചിട്ടുണ്ട്.

സ്വർണക്കടത്തുമായി ബന്ധമോ?

അതിനിടെ കൊലയിലേക്ക് നയിച്ചതിന്റെ കാരണങ്ങൾ സംബന്ധിച്ച് കൂടുതൽ സൂചനകൾ പുറത്തുവരുന്നുണ്ട്. കൊല്ലപ്പെട്ട അയ്നാസ് എയർ ഹോസ്റ്റസായി ജോലി ചെയ്യുകയാണ്. പ്രവീൺ ചൗഗുലെയും ഇതേ വിമാന കംപനിയിൽ ഫ്ലൈറ്റ് അറ്റൻഡന്റായിരുന്നുവെന്നാണ് വിവരം. നേരത്തെ, മംഗ്ളുറു വിമാനത്താവളത്തിൽ സുരക്ഷാ ജീവനക്കാരനാണ് പിടിയിലായ പ്രവീൺ എന്ന് റിപോർടുകൾ ഉണ്ടായിരുന്നു. കൊലയാളി വീട്ടിലെ ആരെങ്കിലുമൊക്കെ അറിയാവുന്ന ആളായിരിക്കുമെന്നും പൊലീസ് അനുമാനിച്ചിരുന്നു. അതിനാൽ കുടുംബാംഗങ്ങൾ ജോലി ചെയ്തിരുന്ന സ്ഥലത്തും പൊലീസ് പരിശോധന നടത്തിയിയിരുന്നു.

അങ്ങനെയാണ് പ്രവീൺ ചൗഗുലെയിലേക്ക് സംശയമുന നീണ്ടത്. ഇയാൾ അവധിയിലാണെന്നും വ്യക്തമായതോടെ പ്രവീണിനെ കേന്ദ്രീകരിച്ചായി അന്വേഷണം. മാത്രവുമല്ല, സിസിടിവി ദൃശ്യത്തിൽ നിന്ന് ലഭിച്ച കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ ഫോടോയും ഇയാളുടെ ഫോടോയും സാമ്യമുള്ളതായി കണ്ടെത്തിയതോടെ പൊലീസ് നടത്തിയ ഊർജിത തിരച്ചിലിനൊടുവിലാണ് പ്രവീൺ കുടുങ്ങിയത്.

Investigation | 4 പേരുടെ കൂട്ടക്കൊലപാതകം: കാരണമായത് പ്രതിയുടെ സ്വർണക്കടത്ത് ബന്ധമോ?എയർഹോസ്റ്റസിനോടുള്ള വിരോധം കൊലയിലേക്ക് നയിച്ചെന്ന് അനുമാനം; വിവിധ കോണുകളിൽ അന്വേഷണം നടക്കുകയാണെന്ന് എസ് പി; പിടിയിലായ പ്രവീൺ ചൗഗുലെയെ ഉടൻ കോടതിയിൽ ഹാജരാക്കും; പ്രദേശത്ത് അതീവ സുരക്ഷ

പ്രതിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് അയ്നാസിന്റെ ശ്രദ്ധയിൽപ്പെടുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയോ അല്ലെങ്കിൽ അറിയിക്കുമെന്ന ഭയമോ മൂലമാകാം കൊല നടത്തിയതെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് കന്നഡ മാധ്യമങ്ങൾ റിപോർട് ചെയ്തു. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടെങ്കിൽ പിന്നിൽ അദൃശ്യ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടാകുമെന്നും സംശയിക്കുന്നു. അയ്‌നാസുമായുള്ള പ്രവീണിന്റെ ബന്ധം വഷളായതിന്റെ ദേഷ്യത്തിലാണ് ഇയാൾ കുടുംബാംഗങ്ങളെയെല്ലാം കൊലപ്പെടുത്തിയതെന്ന മറ്റൊരു റിപോർടുമുണ്ട്. കൊലപാതകത്തിന്റെ യഥാർഥ കാരണം വൈകാതെ പുറത്തുവരുമെന്നാണ് സൂചന.

Keywords: News, National, Mangalore, Udupi, Crime, Murder Case, Investigation, Police, Court, Udupi Murder: SP said that investigation continues in various angles.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia