കാപ്പു ബീച്ചില്‍ കുടുംബത്തിലെ 3 പേരെ കടലില്‍ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെത്തി
Oct 26, 2014, 10:18 IST
മംഗലാപുരം: (www.kasargodvartha.com 26.10.2014) കാപ്പു ബീച്ച് കടലില്‍ കാണാതായ ഒരു കുടുംബത്തിലെ മൂന്നു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച വൈകിട്ടാണ് ഇവരെ കടലില്‍ കാണാതായത്.
കാര്‍ക്കള സ്വദേശിയായ ജഗദീഷ് റാവു(40)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബന്ധുക്കളായ സനൂറിനെ സുനില്‍ റാവു(33), ബാംഗ്ലൂരിലെ ഹര്‍ഷ (14) എന്നിവരെയാണ് കാണാതായത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഹരിശ്ചന്ദ്ര(45), പ്രജ്വല്‍(14) എന്നിവര്‍ രക്ഷപ്പെട്ടു.
ഫോട്ടോ ലാമിനേഷന് ബിസിനസ് നടത്തി വരികയായിരുന്നു മരിച്ച ജഗദീഷ് ബാബു. ഭാര്യയും രണ്ടു മക്കളുമുണ്ട്. അവിവാഹിതനായ സുനില്‍ റാവുവിനു മാതാവും ഒരു സഹോദരനും സഹോദരിയുമുണ്ട്. ഹരിശ്ചന്ദ്രഭാരതി ദമ്പതികളുടെ മകനായ ഹര്‍ഷ ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ്.
ഒരു കുടുംബത്തിലെ 18 പേരടങ്ങിയ സംഘം ഒരു ദിവസത്തെ വിനോദയാത്രയ്ക്കായി കാപ്പു ബീച്ചില്‍ എത്തിയതായിരുന്നു. ഇവരില്‍ എട്ടു പേര് കുട്ടികളായിരുന്നു. അവരില്‍ ചിലര്‍ കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരമാലകളില്‍ പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഒരാള്‍ മരിച്ചതും മറ്റുള്ളവരെ തിരമാലയില്‍ പെട്ട് കാണാതായതും.
കാണാതായവര്‍ക്കു വേണ്ടി പോലീസും നാട്ടുകാരും തീരദേശ സേനയും തിരച്ചില്‍ തുടരുകയാണ്. കാര്‍ക്കള എം.എല്‍.എ. സുനില്‍ കുമാര്‍ അപകട സ്ഥലം സന്ദര്‍ശിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്നരക്കിലോയുടെ സ്വര്‍ണവേട്ട
Keywords: Family, Died at Kaup beach, Jadadish Rao (40), Cousin, Sunil Rao (33), Harsha (14), Body, Found, Business, Unmarried, School, Three from same family drown at Kaup beach; one body found.
Advertisement: