Arrested | 'മംഗ്ളൂറിൽ മലയാളികളായ ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെ സദാചാര പൊലീസ്; മതമറിയാൻ തിരിച്ചറിയൽ രേഖകൾ നൽകണമെന്നും ആവശ്യം'; 3 യുവാക്കൾ അറസ്റ്റിൽ
Dec 24, 2023, 15:28 IST
മംഗ്ളുറു: (KasargodVartha) മലയാളികളായ ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെ സദാചാര പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന കേസിൽ മംഗ്ളൂറിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ സന്ദേശ് (28), പ്രശാന്ത് (31), റോണിത്ത് (31) എന്നിവരെയാണ് മംഗ്ളുറു നോർത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഹമ്പൻകട്ടയിലെ ഒരു ഭക്ഷണ ശാലയ്ക്ക് സമീപമാണ് സംഭവം നടന്നത്.
'ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും അരികിലേക്ക് മൂന്ന് യുവാക്കളും വന്നു. ചോദ്യംചെയ്ത് ശകാരിക്കുകയും മതം പരിശോധിക്കാൻ ഇരുവരോടും തിരിച്ചറിയൽ രേഖ കാണിക്കണമെന്നും യുവാക്കൾ ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തരായ ആൺകുട്ടിയും പെൺകുട്ടിയും ഓടോറിക്ഷയിൽ കയറി പോകാനൊരുങ്ങിയപ്പോൾ ഓടോറിക്ഷ തടഞ്ഞുനിർത്തി യുവാക്കൾ ഡ്രൈവറെയും ശകാരിക്കുകയും ചെയ്തു.
ഇതോടെ സമീപത്തുണ്ടായിരുന്നവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്', പൊലീസ് പറഞ്ഞു.
വിദ്യാർഥികളെ റെയിൽവേ സ്റ്റേഷനിലിറക്കിയശേഷം ഓടോറിക്ഷ ഡ്രൈവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഐപിസി 341, 504 വകുപ്പുകൾ പ്രകാരം കേസെടുത്താണ്
യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Keywords: Top-Headlines, Mangalore, Mangalore-News, Kerala, Kerala-News, Arrested, Police FIR, Crime, Driver, Auto Rikshaw, Three arrested for moral policing in Mangaluru.
< !- START disable copy paste -->