city-gold-ad-for-blogger
Aster MIMS 10/10/2023

മംഗലാപുരം ബി.സി. റോഡിനടുത്ത് കുറാതങ്ങളുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്; ഒരാള്‍ക്ക് പരിക്ക്

മംഗലാപുരം: (www.kasargodvartha.com 10.09.2014) ഉള്ളാള്‍ ഖാസിയും
പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറായുടെ വാഹന വ്യൂഹത്തിന് നേരെ ബി.സി. റോഡിന് സമീപം കല്ലേറ്. വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാസര്‍കോട് ആദൂര്‍ മഞ്ഞംപാറ മജിലിസ് ചെയര്‍മാന്‍ അഷ്‌റഫ് തങ്ങളുടെ ഇന്നോവ കാറിനാണ് കല്ലേറ് കൊണ്ടത്. കല്ലേറില്‍ വാഹനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല.

കല്ലെറിഞ്ഞ മൂന്ന് പേരെ സംഭവസ്ഥലത്തെത്തിയ പോലീസ് ക്സ്റ്റഡിയിലെടുത്തു. സജിപ്പെയില്‍ അടുത്തിടെ നിര്‍മിച്ച മസ്ജിദ് അല്‍ ബദരിയയില്‍ ബുധനാഴ്ച വൈകിട്ട് അസര്‍ നിസ്‌കാരാനന്തരം നടക്കുന്ന സ്വലാത്ത് മജ്‌ലിസില്‍ പങ്കെടുക്കാനാണ് കുറാ തങ്ങളും മറ്റുള്ളവരും എത്തിയത്. സജിപ്പെ ബസ് സ്റ്റാന്‍ഡിനടുത്ത പള്ളിയിലേക്ക് പോകുന്നതിനിടെ സജിപ്പെ നടുവില്‍ വെച്ചാണ് കല്ലേറുണ്ടായത്.

സ്വലാത്ത് മജ്‌ലിസില്‍ പങ്കെടുക്കാനായി സുഹൃത്തിനൊപ്പം ബൈക്കില്‍ വരികയായിരുന്ന ഹമീദ് (46) എന്നയാളെ ഒരു സംഘം തടഞ്ഞുനിര്‍ത്തി ആയുധം ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതിന് ശേഷം അക്രമികള്‍ പള്ളി നിര്‍മിക്കാന്‍ സ്ഥലം നല്‍കിയ വ്യക്തിയുടെ വീട് തകര്‍ത്തു.

കുറാ തങ്ങളുടെ കാര്‍ സര്‍വീസിന് വെച്ചതിനാല്‍ മറ്റൊരു കാറിലാണ് അദ്ദേഹം എത്തിയത്. ഇന്നോവ കാറിന്റെ സൈഡ് ഗ്ലാസാണ് കല്ലേറില്‍ തകര്‍ന്നത്. കല്ലെറിഞ്ഞ സംഭവം നടന്നെങ്കിലും പരിപാടി സുഗമമായിതന്നെ നടന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


മംഗലാപുരം ബി.സി. റോഡിനടുത്ത് കുറാതങ്ങളുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്; ഒരാള്‍ക്ക് പരിക്ക്

Keywords : Stone Pelting, Car, Mangalore, Kasaragod, Kerala, National, Sayyid Fazal Koyamma Thangal Kura, Stone pelting at Kura Thangal's escort car. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL