city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Train | മംഗ്ളൂറിൽ നിന്ന് ഗുജറാതിലേക്കും തിരിച്ചും ഇനി 2 മാസക്കാലം പ്രത്യേക ട്രെയിൻ; സമയക്രമവും സ്റ്റോപുകളും അറിയാം

മംഗ്ളുറു: (KasargodVartha) ദീപാവലി പ്രമാണിച്ച് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി ഗുജറാതിലെ ഉദ്ന ജൻക്ഷനും (സൂറത്) മംഗ്ളുറു ജൻക്ഷനും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് സൗത് വെസ്റ്റേൺ റെയിൽവേ. നവംബർ മൂന്ന് മുതൽ ഡിസംബർ 31 വരെ രണ്ട് മാസക്കാലം ട്രെയിൻ സർവീസ് നടത്തും.

Train | മംഗ്ളൂറിൽ നിന്ന് ഗുജറാതിലേക്കും തിരിച്ചും ഇനി 2 മാസക്കാലം പ്രത്യേക ട്രെയിൻ; സമയക്രമവും സ്റ്റോപുകളും അറിയാം

സമയ ക്രമം

1. ട്രെയിൻ നമ്പർ 09057 ഉദ്‌ന ജൻക്ഷൻ-മംഗ്ളുറു ജൻക്ഷൻ എക്സ്പ്രസ് നവംബർ മൂന്ന് മുതൽ ഡിസംബർ 31 വരെ രണ്ടാഴ്‌ചയിലൊരിക്കൽ (വെള്ളി, ഞായർ) ഉദ്‌ന ജൻക്ഷനിൽ നിന്ന് വൈകീട്ട് 7.45ന് പുറപ്പെടും. അടുത്ത ദിവസം വൈകീട്ട് 7.10ന് മംഗ്ളുറു ജൻക്ഷനിൽ എത്തിച്ചേരും. മൊത്തം 18 സർവീസുകൾ ഉണ്ടാവും.

2. ട്രെയിൻ നമ്പർ 09058 മംഗ്ളുറു ജൻക്ഷൻ - ഉദ്‌ന ജൻക്ഷൻ എക്സ്പ്രസ് നവംബർ നാല് മുതൽ 2024 ജനുവരി ഒന്ന് വരെ രണ്ടാഴ്‌ചയിലൊരിക്കൽ (ശനി, തിങ്കൾ) രാത്രി 9.10ന് മംഗ്ളുറു ജൻക്ഷനിൽ നിന്ന് പുറപ്പെടും. അടുത്തദിവസം രാത്രി 9.30ന് ഉദ്‌ന ജൻക്ഷനിൽ എത്തിച്ചേരും. മൊത്തം 18 സർവീസുകൾ ഉണ്ടാവും.

സ്റ്റോപുകൾ:

വൽസാദ്, വാപി, പാൽഘർ, വസായ് റോഡ്, ഭീവണ്ടി റോഡ്, പൻവേൽ, രോഹ, മംഗാവ്, ഖേദ്, ചിപ്ലൂൺ, സവാർദ, സംഗമേശ്വർ റോഡ്, രത്നഗിരി, രാജപൂർ റോഡ്, വൈഭവ്വാദി റോഡ്, കങ്കാവലി, സിന്ധുദുർഗ്, കുടൽ, സാവന്ത്വാഡി റോഡ്, തിവിം, കർമ്മാലി, മഡ്ഗാവ് കാനക്കോണ, കാർവാർ, അങ്കോള, ഗോകർണ റോഡ്, കുംട, മുറുഡേശ്വർ, ഭട്കൽ, മൂകാംബിക റോഡ് ബൈന്ദൂർ, കുന്ദാപുര, ഉഡുപി, മുൽക്കി, സൂറത്കൽ.

കോചുകൾ

എസി 2- ടയർ - 01, എസി 3-ടയർ - 03, 3-ടയർ സ്ലീപ്പർ ക്ലാസ് -12, സെക്കൻഡ് ക്ലാസ് സിറ്റിംഗ് - 04, സെകൻഡ് ക്ലാസ് കം ലഗേജ്/ബ്രേക് വാൻ - 02.

Train | മംഗ്ളൂറിൽ നിന്ന് ഗുജറാതിലേക്കും തിരിച്ചും ഇനി 2 മാസക്കാലം പ്രത്യേക ട്രെയിൻ; സമയക്രമവും സ്റ്റോപുകളും അറിയാം

Keywords: News, National, Mangalore, Train, Railway, Udhna Junction, Mangaluru Junction, Special Train, Special trains between Udhna Junction and Mangaluru Junction.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia