city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Night Shopping | മംഗ്ളുറു അടക്കം കർണാടകയിലെ 10 നഗരങ്ങളിൽ രാത്രിജീവിതം കൂടുതൽ സജീവമാകും; കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പുലർച്ചെ 1 മണി വരെ തുറന്ന് പ്രവർത്തിക്കും; സർകാർ പ്രഖ്യാപനം ഏറ്റെടുത്ത് ജനങ്ങൾ

മംഗ്ളുറു: (KasargodVartha) സംസ്ഥാന ബജറ്റ് അവതരണ വേളയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതുപോലെ മംഗ്ളുറു അടക്കമുള്ള നഗരങ്ങളിൽ രാത്രിജീവിതം കൂടുതൽ സജീവമാകാൻ ഒരുങ്ങുന്നു. മംഗ്ളുറു, ബെംഗ്ളുറു തുടങ്ങി കർണാടകയിലെ 10 നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി വെള്ളിയാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപിച്ചത്.

Night Shopping | മംഗ്ളുറു അടക്കം കർണാടകയിലെ 10 നഗരങ്ങളിൽ രാത്രിജീവിതം കൂടുതൽ സജീവമാകും; കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പുലർച്ചെ 1 മണി വരെ തുറന്ന് പ്രവർത്തിക്കും; സർകാർ പ്രഖ്യാപനം ഏറ്റെടുത്ത് ജനങ്ങൾ

പിന്നാലെ ഉടൻ പ്രാബല്യത്തിൽ, മംഗ്ളുറു അടക്കം 10 മുനിസിപൽ കോർപ്പറേഷനുകളിലും വാണിജ്യ, ബിസിനസ് പ്രവർത്തനങ്ങൾക്കായി പ്രവൃത്തി സമയം നീട്ടി ഉത്തരവിറങ്ങി. പുലർച്ചെ ഒരു മണിവരെ നിലവിലുണ്ടായിരുന്ന വ്യാപാര നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ബിസിനസുകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

പ്രദേശവാസികൾക്കും സന്ദർശകർക്കും ഒരുപോലെ പുതിയ സൗകര്യം ആസ്വദിക്കാനാകും. ഹോടെലുടമകളുടെ സംഘടന ഉൾപ്പെടെയുള്ള വിവിധ വ്യാപാര സംഘടനകളുടെ തുടർച്ചയായ അഭ്യർഥനയെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മേഖലയിലെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

മംഗ്ളുറു, ബെംഗ്ളുറു എന്നിവയ്ക്ക് പുറമെ ബല്ലാരി, ബെലഗാവി, ദാവൻഗെരെ, ഹുബ്ബള്ളി-ധാർവാഡ്, കലബുറഗി, മൈസൂറു, ശിവമൊഗ്ഗ, തുമകുറു, വിജയപുര എന്നിവിടങ്ങളിലും പുതിയ സമയം ബാധകമാണ്. കാസർകോട്ട് നിന്നടക്കം ഏറെ മലയാളികൾ ഈ നഗരങ്ങളിൽ വ്യാപാരങ്ങൾ നടത്തിവരുന്നതിനാൽ പുതിയ പ്രഖ്യാപനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇവരുമുള്ളത്.
  
Night Shopping | മംഗ്ളുറു അടക്കം കർണാടകയിലെ 10 നഗരങ്ങളിൽ രാത്രിജീവിതം കൂടുതൽ സജീവമാകും; കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പുലർച്ചെ 1 മണി വരെ തുറന്ന് പ്രവർത്തിക്കും; സർകാർ പ്രഖ്യാപനം ഏറ്റെടുത്ത് ജനങ്ങൾ

Keywords:  Mangalore, Karnataka, Shops, business, Budget,  Chef Minister, Siddaramaiah, City, Night Life, Bengaluru, Municipal, Corporation, Job, Opportunity, Ballari, Belagavi, Davanagere, Kasaragod, Shops, business establishments to be open till 1 AM in Mangaluru.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia